പെരിന്തല്‍മണ്ണ: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് പെരിന്തല്‍മണ്ണയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് കെട്ടിടത്തില്‍ കറുത്ത ബാനര്‍. പൊറോട്ടയല്ല, കുഴിമന്തിയാണ് പെരിന്തല്‍മണ്ണയില്‍ ബെസ്റ്റെന്നാണ് ബാനറിലുള്ളത്. ഏലംകുളം ലോക്കല്‍ കമ്മിറ്റി ഓഫീസ് കെട്ടിടത്തിലാണ് ബാനര്‍. ഇതേ കെട്ടിടത്തില്‍ യാത്ര കാണാന്‍ നിരവധി സ്ത്രീകള്‍ കയറി നില്‍ക്കുന്നതിന്റെ ചിത്രമടക്കം വി ടി ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. കറുത്ത ബാനറുമായി കമ്മികള്‍,തുടുത്ത മനസ്സുമായി ജനങ്ങള്‍ എന്ന തലക്കെട്ടോടെയാണ് കുറിപ്പ്.
‘പൊറോട്ടയല്ല… പെരിന്തല്‍മണ്ണയില്‍ കുഴിമന്തിയാണ് ബെസ്റ്റ്…’; രാഹുലിനെ പരിഹസിച്ച് സി.പി.എം ഓഫിസില്‍ ബാനര്‍
