ആയൂരിൽ നിന്നും കാണാതായ ഓട്ടോ ഡ്രൈവർ സുനിൽകുമാർ മരിച്ച നിലയിൽ

കൊല്ലം: ആയൂരിൽ നിന്നും കാണാതായ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ആയൂർ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ സുനിൽകുമാറിനെയാണ് വെളിയം അമ്പലക്കരയിലെ ബാറിന് സമീപമുള്ള പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഏഴാം തീയതി മുതൽ സുനിൽകുമാറിനെ കാണാതായിരുന്നു. സുനിലിനായി വ്യാപകമായ തെരച്ചിൽ നടത്തി വരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൂയപ്പള്ളി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹത്തിന് ഏകദേശം നാലു ദിവസത്തെ പഴക്കമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. മരണകാരണം വ്യക്തമായിട്ടില്ല. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമാകും ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാവുക. പൊലീസ് അന്വേഷണം ഊർജിതമാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

Related news

കാടാമ്പുഴ നവരാത്രി മഹോത്സവം: കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം; സെപ്തംബർ 20 വരെ അപേക്ഷിക്കാം

കാടാമ്പുഴ: ശ്രീ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ...

ഷൗക്കത്തിന്റെ മരണം: പൊലീസ് അന്വേഷണത്തിൽ വീഴ്ചയെന്ന് പരാതി

മലപ്പുറം: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ജീവനൊടുക്കിയ...

മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം; വീടുകൾ നഷ്ടപ്പെട്ടവർക്ക് 12 ലക്ഷം വരെ

തിരുവനന്തപുരം: മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവർക്ക് വിപുലമായ ധനസഹായ പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന...

ചിരിയുടെ മായാത്ത ഓർമ്മ; കലാഭവൻ നവാസ് ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം

നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസ് ഓർമയായിട്ട് ഇന്നേക്ക് ഒരു വർഷം....

ആർ.എസ്.എസ് കൂടിക്കാഴ്ച രഹസ്യമല്ല; താൻ ഒരു മുന്നണിയുടെ മാത്രമല്ല, കേരളത്തിന്റെ മുഴുവൻ മുഖ്യമന്ത്രിയെന്ന് വി.ഡി. സതീശൻ

തനിക്കെതിരെ മുൻ മന്ത്രിമാർ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ....