താമരശ്ശേരിയിൽ 20കാരിയെ കൂട്ടബലാത്സംഗം ചെയ്തു; സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരിയിൽ 20കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ. ബസ് ഡ്രൈവർ കെ.കെ. അനീഷ്, ക്ലീനർ പി.എസ്. സജിത്ത് എന്നിവരാണ് പിടിയിലായത്.

പെൺകുട്ടിയുടെ അച്ഛന്റെ സുഹൃത്തുക്കളാണ് പ്രതികളെന്നാണ് വിവരം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ കാറിലെത്തിയ പ്രതികൾ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

പിന്നീട് പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നും പരാതിയിലുണ്ട്.

റോഡരികിൽ നിർത്തിയിട്ടിരുന്ന ബസിനുള്ളിലും പീഡനം നടന്നതായാണ് വിവരം. നരിക്കുനിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് അതിക്രമത്തിന് ഇരയായ 20കാരി.

കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇന്നലെ പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related news

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; 18കാരൻ അറസ്റ്റിൽ

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ കുറത്തികാട്...

പ്രധാനമന്ത്രിയുടെ പേരിൽ ലോൺ വാഗ്ദാനം; അമ്മയെയും മകളെയും കബളിപ്പിച്ച് ഒരു കോടി രൂപ തട്ടിയെന്ന് പരാതി

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ പേരിലുള്ള വായ്പ വാഗ്ദാനം ചെയ്ത് വർക്കലയിൽ അമ്മയെയും മകളെയും...

പി.എസ്.സി നിയമനങ്ങൾ മന്ദഗതിയിൽ; സ്ഥിരനിയമനങ്ങൾ ഇല്ലാതാക്കാൻ നീക്കമെന്ന് കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: പി.എസ്.സി നിയമനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കെ.എൻ. ബാലഗോപാൽ....

ചക്കക്കൊമ്പന് വീണ്ടും മയക്കുവെടി; ഇത്തവണയും ദൗത്യം പാളി, വെടിയേറ്റില്ല

വയനാട്: ചിന്നക്കനാലിൽ ചക്കക്കൊമ്പനെ മയക്കുവെടി വെച്ചെങ്കിലും ആനയ്ക്ക് വെടിയേറ്റില്ലെന്ന് റിപ്പോർട്ട്. ഓമനക്കുഴി...