ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ സൈമണ്ട്സ് കാറപകടത്തില്‍ മരിച്ചു


സിഡ്നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ സൈമണ്ട്സ് (46) കാറപകടത്തില്‍ മരിച്ചു. 2003, 2007 ലോകകപ്പുകള്‍ നേടിയ ഓസ്ട്രേലിയന്‍ ടീമിലെ പ്രധാന താരമായിരുന്നു ആന്‍ഡ്രൂ സൈമണ്ട്സ്. സൈമണ്ട്സ് സഞ്ചരിച്ചിരുന്ന കാര്‍ ക്വീന്‍സ്ലാന്‍ഡിലെ ടൗണ്‍സ്വില്ലയില്‍ വച്ചാണ് അപകടത്തില്‍പ്പെട്ടത്. ഓസീസ് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഷെയ്ന്‍ വോണിന്റേയും റോഡ് മാര്‍ഷിന്റേയും മരണത്തിന് പിന്നാലെ ലോകത്തെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആഘാതമുണ്ടാക്കുന്നതാണ് സൈമണ്ട്സിന്റെ വിയോഗം.ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായിരുന്ന ആന്‍ഡ്രൂ സൈമണ്ട്സ് 2009ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ഓസ്ട്രേലിയക്കായി സൈമണ്ട്സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി 20 മത്സരങ്ങളിലും അദ്ദേഹം ഓസ്ട്രേലിയക്കായി മൈതാനത്തിറങ്ങിയിട്ടുണ്ട്. 1998 ല്‍ പാകിസ്താനെതിരായിട്ടായിരുന്നു ആന്‍ഡ്രൂ സൈമണ്ട്സിന്റെ ഏകദിന അരങ്ങേറ്റം. 2009ല്‍ പാകിസ്താനെതിരെ തന്നെയായിരുന്നു അവസാന അന്താരാഷ്ട്ര ഏകദിന മത്സരവും.

spot_img

Related news

അഹമ്മദാബാദില്‍ ഇന്ന് ഇന്ത്യ-ഓസ്‌ട്രേലിയ കലാശക്കളി

അഹമ്മദാബാദ്: അഹമ്മദാബാദില്‍ ഇന്ന് ഇന്ത്യ-ഓസ്‌ട്രേലിയ കലാശക്കളി. ടൂര്‍ണമെന്റില്‍ 10 മത്സരങ്ങള്‍ തുടരെ...

ഷൂട്ടൗട്ടിൽ കുവൈത്തിനെ വീഴ്ത്തി; സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യക്ക് ഒൻപതാം കിരീടം

ബെംഗളൂരുവിൽ പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ആവേശപ്പോരാട്ടത്തിൽ കുവൈത്തിനെ വീഴ്ത്തി സാഫ് കപ്പ്...

ലയണല്‍ മെസ്സി പി എസ് ജി വിടും; സ്ഥിരീകരിച്ച് പരിശീലകന്‍

പാരിസ് – സെയിന്റ് ജര്‍മന്‍ എഫ്‌സി (പിഎസ്ജി) വിടാനൊരുങ്ങി ലയണല്‍ മെസി....

ഖത്തറിലേത് എക്കാലത്തേയും മികച്ച ലോകകപ്പെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ

ഖത്തര്‍: മികച്ച സംഘാടനത്തിന് ഖത്തറിനെ ആവോളം പ്രശംസിച്ച് ഫിഫ പ്രസിഡന്റ് ജിയാനി...

അര്‍ജന്റീനക്കായി ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിക്കുന്ന താരം; മറഡോണക്കൊപ്പമെത്തി ലയണല്‍ മെസി

ദോഹ: ലോകകപ്പ് റെക്കോര്‍ഡുകളില്‍ ഫുട്‌ബോള്‍ ഇതിഹാസം മറഡോണക്കൊപ്പമെത്തി അര്‍ജന്റീന നായകന്‍ ലയണല്‍...