‘പുഴു’വില്‍ ശബ്ദസാന്നിധ്യമറിയിച്ച് മഞ്ചേരി സ്വദേശിയായ ഗായകന്‍ അതുല്‍ നറുകര

മലപ്പുറം ഒടിടിയില്‍ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം പുഴു പ്രേക്ഷകരുടെ മനസ്സ് കീഴടക്കുമ്പോള്‍ സിനിമയുടെ ടൈറ്റില്‍ പാടിയത് മഞ്ചേരി നറുകരയിലെ നാട്ടുവഴികളില്‍ പാടിനടന്ന നാടന്‍പാട്ടു കലാകാരന്‍ അതുല്‍. സ്‌കൂള്‍തലം മുതല്‍ കലോത്സവ വേദികളില്‍ അതുലിന്റെ ശബ്ദം ആസ്വാദകരുടെ മനം കവര്‍ന്നു. സര്‍വകലാശാലാ മത്സരങ്ങളില്‍ പങ്കെടുത്തു. നാടന്‍പാട്ട് വേദികളില്‍ മുഴങ്ങുന്ന ശബ്ദം സിനിമയിലൂടെ ലോകമറിയാന്‍ അവസരമൊരുക്കിയതാകട്ടെ, സംവിധായകന്‍ സന്തോഷ് ശിവനും.സന്തോഷ് ശിവനാണ് പുഴുവിന്റെ സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയിക്ക് അതുലിനെ പരിചയപ്പെടുത്തുന്നത്. എം.ടി.വാസുദേവന്‍ നായരുടെ 10 ചെറുകഥകള്‍ ആധാരമാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന അഭയം തേടി വീണ്ടും എന്ന സിനിമയ്ക്ക് 3 പാട്ട് പാടുന്നത് അതുല്‍ ആണ്. സിനിമ റിലീസ് ചെയ്യാനിരിക്കുകയാണ്.ഫോക്ലോറില്‍ ബിരുദാനന്തര ബിരുദധാരിയാണ്. സാംസ്‌കാരിക വകുപ്പിന്റെ.നാടന്‍പാട്ട് കലാകാരനുള്ള വജ്രജൂബിലി ഫെലോഷിപ്പും നേടിയിട്ടുണ്ട് ഇരുപത്തിയഞ്ചുകാരന്‍.

spot_img

Related news

താര സംഘടന ‘അമ്മ’ പുതിയ മാറ്റങ്ങളിലേക്ക്; കൊച്ചിയില്‍ കുടുംബസംഗമം

താര സംഘടന അമ്മ പുതിയ മാറ്റങ്ങളിലേക്ക്. കൊച്ചിയില്‍ ചേരുന്ന കുടുംബസംഗമത്തിന് ശേഷം...

മൂന്നുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ‘ഗുരുവായൂര്‍ അമ്പലനടയില്‍’ കാളിദാസനും താരിണിക്കും പ്രണയസാഫല്യം

നടന്‍ കാളിദാസ് ജയറാം താരിണി കലിംഗരാരുടെ കഴുത്തില്‍ താലിചാര്‍ത്തി. രാവിലെ 7.15നും...

‘പുഷ്പ’യില്‍ ഫയര്‍ ആയി തീയറ്ററില്‍ തീപ്പന്തം കത്തിച്ചു; 4 പേര്‍ പിടിയില്‍

ബംഗളൂരു ബംഗളൂരുവില്‍ പുഷ്പ 2 റിലീസിനിടെ സ്‌ക്രീനിന് സമീപത്ത് പോയി തീപ്പന്തം...

ഡിസംബര്‍ 13 മുതല്‍ ‘ബോഗയ്ന്‍വില്ല’ ഒടിടിയില്‍

അമല്‍ നീരദ് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവര്‍ പ്രധാന...

അഭിനയത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ബോളിവുഡ് നടന്‍ ‘വിക്രാന്ത് മാസി’

നടന്‍ വിക്രാന്ത് മാസി. നടന്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച...