ജ്വല്ലറി കുത്തിത്തുറന്ന് മോഷണശ്രമം; ചാരിറ്റി വ്‌ളോഗറും സംഘവും പിടിയില്‍

ജീവകാരുണ്യ പ്രവര്‍ത്തകനും വ്‌ലോഗറുമായ യുവാവിന്റെ നേതൃത്വത്തില്‍ പാതിരാത്രി ജ്വല്ലറിയുടെ ഭിത്തി തുരന്നു കവര്‍ച്ചയ്ക്കു ശ്രമിച്ചു പിടിയിലായി. പ്രദേശത്തു രാത്രികാവലിനുണ്ടായിരുന്ന ഗൂര്‍ഖയാണു കവര്‍ച്ചാശ്രമം പരാജയപ്പെടുത്തിയതും പ്രതികളെ കുടുക്കിയതും. ചാരിറ്റി പ്രവര്‍ത്തകനും വ്‌ലോഗറുമായ നിലമ്പൂര്‍ പോത്തുകല്ല് എടത്തൊടി വീട്ടില്‍ നിധിന്‍ കൃഷ്ണന്‍ (26), വെളിമണ്ണ ഏലിയ പാറമ്മല്‍ നൗഷാദ് (29), പോത്തുകല്ല് പരപ്പന്‍ വീട്ടില്‍ അമീര്‍ (34), വേനപ്പാറ കായലുംപാറ കോളനിയില്‍ ബിബിന്‍ (25) എന്നിവരെയാണു കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. നരിക്കുനി എംസി ജ്വല്ലറിയിലാണു സംഘം കവര്‍ച്ചയ്ക്കു ശ്രമിച്ചത്.

രാത്രി പരിശോധന നടത്തുകയായിരുന്ന ഗൂര്‍ഖ രാജ് ബഹാദൂര്‍ അസ്വാഭാവിക സാഹചര്യത്തില്‍ ജ്വല്ലറിക്കു മുന്‍പില്‍ കാര്‍ കണ്ട് പരിശോധിച്ചപ്പോള്‍ നാലംഗ സംഘം പിന്‍ചുമര്‍ തുരക്കുന്നതു കാണുകയായിരുന്നു. അമീറിനെ (34) ഗൂര്‍ഖ പിടികൂടിയെങ്കിലും മറ്റു 3 പേര്‍ ഓടി രക്ഷപ്പെട്ടു. കവര്‍ച്ചക്കാരനെ പിടികൂടാനുള്ള ശ്രമത്തില്‍ ഗൂര്‍ഖയ്ക്കു പരുക്കുണ്ട്. സ്ഥലത്തെത്തി അമീറിനെ കസ്റ്റഡിയിലെടുത്ത പൊലീസ് തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് രക്ഷപ്പെട്ടവരെ കണ്ടെത്തിയത്.

കാറില്‍ യാത്ര ചെയ്യുന്നതിനിടെ മുടൂരില്‍ കൊടുവള്ളി എസ്‌ഐ അനൂപ് അരീക്കരയുടെ നേതൃത്വത്തില്‍ വാഹനം തടഞ്ഞ് സാഹസികമായി പിടികൂടുകയായിരുന്നു. ചാരിറ്റി ഗ്രൂപ്പുകളിലൂടെയാണു പ്രതികള്‍ പരിചയപ്പെട്ട് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നു പൊലീസ് പറഞ്ഞു. നിധിന്‍ ഓണ്‍ലൈനായി പ്ലാസ്റ്റിക് പിസ്റ്റളും കവര്‍ച്ചയ്ക്കായി കമ്പിപ്പാര, ഉളി, ചുറ്റിക, കയ്യുറകള്‍ എന്നിവയും വാങ്ങിയിരുന്നു. തെളിവു നശിപ്പിക്കാന്‍ മുളകുപൊടിയും കരുതിയിരുന്നു.

എസ്‌ഐമാരായ പി.പ്രകാശന്‍, എം.കെ.സാജു, പി.ജി.ഷിബു, എഎസ്‌ഐ കെ.ലിനീഷ്, സീനിയര്‍ സിപിഒമാരായ സുരേഷ് ബാബു, കെ.പ്രജീഷ്, എ.ബി.ബിനേഷ്, സിപിഒമാരായ ഷഫീഖ് നീലിയാനിക്കല്‍, എസ്.ശ്രീജേഷ്, െ്രെഡവര്‍ കെ.ജിനീഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

spot_img

Related news

റെക്കോര്‍ഡിനരികില്‍ സ്വര്‍ണവില; പവന് 480 രൂപ വര്‍ദ്ധിച്ച് 59,600 രൂപയായി

കൊച്ചി: റെക്കോര്‍ഡിനരികില്‍ സ്വര്‍ണവില. ഗ്രാമിന് ഇന്ന് 60 രൂപയാണ് വര്‍ദ്ധിച്ചത്. 7,450...

സമാധി വിവാദത്തിലും ‘സബ്കലക്ടറെ’ തിരഞ്ഞ് സൈബര്‍ ലോകം

തിരുവനന്തപുരം: തിരുവനന്തപുരം സബ് കലക്ടറാണ് ഒരൊറ്റ വാര്‍ത്ത കൊണ്ട് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്....

വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കം പൊട്ടിച്ചു; കൈക്കുഞ്ഞ് ഗുരുതരാവസ്ഥയില്‍

കണ്ണൂര്‍: വിവാഹ ആഘോഷത്തിനിടെ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ച ശബ്ദം കേട്ട് കുഞ്ഞിന്...

കറുത്ത നിറമായതിനാല്‍ വെയില്‍ കൊള്ളരുതെന്ന പരിഹാസം; ഷഹാന ഭര്‍തൃഗൃഹത്തില്‍ നേരിട്ടത് കടുത്ത മാനസിക പീഡനം

കൊണ്ടോട്ടിയില്‍ ജീവനൊടുക്കിയ നവവധു ഷഹാന മുംതാസ് ഭര്‍തൃഗൃഹത്തില്‍ നിന്ന് നേരിട്ടത് കടുത്ത...

കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം മൂത്തേടത്ത് കാട്ടാന ആക്രമണം ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം...