സൗദി അറേബ്യന്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമം; വ്‌ളോഗര്‍ ‘മല്ലു ട്രാവലര്‍’ക്കെതിരെ പരാതി

മലയാളി വ്‌ളോഗര്‍ മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന ഷക്കിര്‍ സുബാനെതിരെ പീഡന പരാതി. സൗദി അറേബ്യന്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി. ഇന്റര്‍വ്യൂ ചെയ്യാന്‍ എത്തിയ സമയത്താണ് അപമര്യാദയായി പെരുമാറിയതെന്ന് യുവതി പറയുന്നു.

മല്ലു ട്രാവലര്‍ യുവതിയെ കൊച്ചിയിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഇന്റര്‍വ്യു ചെയ്യാനാണ് വിളിച്ച് വരുത്തിയതെന്ന് പൊലീസ്.

യുവതിയുടെ പരാതിയില്‍ ഷക്കിര്‍ സുബാനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. മല്ലു ട്രാവലര്‍ എന്ന യൂ ട്യൂബ് ചാനലിലൂടെ തന്റെ യാത്രയുടെ വിവരങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെച്ചാണ് ഷക്കിര്‍ പ്രശസ്തനായത്. കണ്ണൂര്‍ സ്വദേശിയാണ്.

spot_img

Related news

പാലക്കാട് സ്‌കൂള്‍ ബസിലേക്ക് ലോറി ഇടിച്ചുകയറി വന്‍ അപകടം; നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

പാലക്കാട്: പാലക്കാട് കല്ലടിക്കോടില്‍ സ്‌കൂള്‍ ബസിലേക്ക് ലോറി ഇടിച്ചുകയറി വന്‍ അപകടം....

ഡേറ്റിംഗ് ആപ്പ് വഴി യുവാവിനെ തട്ടിക്കൊണ്ടുപോയി; ഏഴുപേര്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ ഡേറ്റിംഗ് ആപ്പ് വഴി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഏഴുപേര്‍...

നടന്‍ രാജേഷ് മാധവന്‍ വിവാഹിതനായി; വധു ദീപ്തി കാരാട്ട്

നടന്‍ രാജേഷ് മാധവന്‍ വിവാഹിതനായി. ദീപ്തി കാരാട്ടാണ് വധു. രാവിലെ ക്ഷേത്രത്തില്‍...

റോഡില്‍ റീല്‍സ് വേണ്ട; കര്‍ശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: ഗതാഗത നിയമങ്ങള്‍ നഗ്‌നമായി ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും...

സംസ്ഥാനത്തെ സ്വര്‍ണവില 58,000ന് മുകളില്‍ തന്നെ; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്തെ സ്വര്‍ണവില ഉയര്‍ന്നു തന്നെ. പവന് 680 രൂപയാണ് ഇന്നലെ വര്‍ധിച്ചത്....