വൃക്കരോഗിയായ അച്ഛനെ കൊല്ലാന്‍ ശ്രമം; പൊലീസ് എത്തി പിടികൂടുമെന്നായപ്പോള്‍ 15കാരന്‍ ജീവനൊടുക്കാനും ശ്രമിച്ചു

തിരുവനന്തപുരത്ത് വഴക്കു പറഞ്ഞതിന്റെ വിരോധത്തില്‍ സുഹൃത്തിനെയും കൂട്ടി വൃക്കരോഗിയായ അച്ഛനെ വധിക്കാന്‍ 15കാരന്‍ മകന്റെ ശ്രമം. പൊലീസ് എത്തി പിടികൂടുമെന്നായപ്പോള്‍ കൂട്ടുകാരനെ രക്ഷപ്പെടുത്തിയ ശേഷം ജീവനൊടുക്കാനും മകന്‍ ശ്രമിച്ചു. അമ്മ ജോലിക്കായി പുറത്തു പോയ സമയത്തായിരുന്നു ആക്രമണം. അച്ഛനും മകനും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും അപകട നില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു.

പോത്തന്‍കോട് പഞ്ചായത്ത് പരിധിയില്‍ വരുന്ന സ്ഥലത്ത് ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു സംഭവം. മറ്റൊരാളിന്റെ ചെരുപ്പിട്ട് മകന്‍ വീട്ടിലെത്തിയത് അച്ഛന്‍ ചോദ്യം ചെയ്യുകയും വിലക്കുകയും ചെയ്തതാണു പ്രകോപനമെന്ന് അച്ഛന്‍ പൊലീസിനോട് പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. മകനെ വഴക്കു പറഞ്ഞ ശേഷം വീടിനുള്ളില്‍ കിടക്കുകയായിരുന്നു അച്ഛന്‍. ഈ സമയം മകന്‍ വീടിനകത്തും പുറത്തും പലവട്ടം കയറിയിറങ്ങുന്നുണ്ടായിരുന്നു. അല്‍പസമയത്തിനു ശേഷം മകന്‍ സമപ്രായക്കാരനായ മറ്റൊരു കുട്ടിയോടൊപ്പം മുറിക്കുള്ളിലേക്കു വന്നു. സുഹൃത്ത് ടീഷര്‍ട്ട് കൊണ്ടു മുഖം മറച്ചിരുന്നു. ഇരുവരും ചേര്‍ന്ന് മുളകു പൊടി കലക്കിയ വെള്ളം അച്ഛന്റെ മുഖത്തൊഴിച്ച ശേഷം ആക്രമിക്കുകയായിരുന്നു. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലയില്‍ തുരുതുരെ കുത്തി. കുതറിമാറിയ പിതാവ് പുറത്തിറങ്ങി കതക് കയര്‍ കൊണ്ടു കെട്ടിയടച്ച ശേഷം നിലവിളിച്ചു പുറത്തേക്കോടുകയായിരുന്നു.

ബഹളത്തിനിടയില്‍ കൂട്ടുകാരനെ മകന്‍ രക്ഷപ്പെടുത്തി വിട്ടു. പൊലീസ് വരുന്നതുകണ്ട് മകന്‍ ജനാലക്കമ്പിയില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചു. വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകയറിയാണ് പൊലീസ് 15കാരനെ രക്ഷപ്പെടുത്തിയത്.

spot_img

Related news

കണ്ണൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

കണ്ണൂര്‍: ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മണ്ണാത്തികുണ്ട് ബാബു കൊടകനാലിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമില്‍...

ഒരാള്‍ക്ക് കൂടി നിപ ലക്ഷണം; 68കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

മലപ്പുറം : നിപ രോഗലക്ഷണവുമായി മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള...

കനത്ത മഴയിൽ വീട് തകർന്നു വീണ് അമ്മയും മകനും മരിച്ചു

പാലക്കാട്: വടക്കഞ്ചേരിയിൽ കനത്ത മഴയിൽ വീട് തകർന്നു വീണ് അമ്മയും മകനും...

‘ലോകഭൂപടത്തില്‍ ഇന്ത്യ സ്ഥാനം പിടിച്ചു’; വിഴിഞ്ഞത്ത് ട്രയൽ റൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ...

സ്വര്‍ണവില വീണ്ടും ഉയരുന്നു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 520 രൂപ ഉയര്‍ന്ന്...