കെഎസ്ആര്‍ടിസിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിക്ക് നേരെ ആക്രമണം; യുവാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി ബസില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ ആക്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ആറ്റിങ്ങല്‍ പൂവണത്തുംമൂട് വാടകയ്ക്ക് താമസിക്കുന്ന അനന്തു എന്ന ഇന്ദ്രജിത്തിനെ (25) മംഗലപുരം പൊലീസാണ് അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ഥിനിയെ ഉപദ്രവിച്ച അനന്തു പെണ്‍കുട്ടിയുടെ തലയില്‍ തുപ്പുകയും ചെയ്തു. സംഭവത്തിനു പിന്നാലെ പെണ്‍കുട്ടി ബഹളം വച്ചു.

ബസില്‍ നിന്നു ഇറങ്ങിയോടിയ അനന്തു മതിലും ചാടിക്കടന്ന് തുണ്ടില്‍ ക്ഷേത്രത്തിനു സമീപത്തെ മുണ്ടുകോണം വയല്‍ ഏലായിലേക്ക് ചാടി. മുട്ടോളം ചേറില്‍ പുതഞ്ഞതോടെ ഓട്ടത്തിന്റെ വേഗം കുറഞ്ഞു. ഇനിയും ഓടിയാല്‍ എറിഞ്ഞു വീഴ്ത്തുമെന്നു പിന്നാലെയെത്തിയവര്‍ മുന്നറിയിപ്പു നല്‍കിയതോടെ യുവാവ് കീഴടങ്ങുകയായിരുന്നു.

ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് അനന്തുവിനെ പിടികൂടിയത്. ഇന്നലെ രാവിലെ എട്ടോടെ പള്ളിപ്പുറത്തെ മംഗപുരത്തെ ബസ് സ്‌റ്റോപ്പില്‍ പെണ്‍കുട്ടി ഇറങ്ങാന്‍ തുടങ്ങുമ്പോഴായിരുന്നു ഉപദ്രവം.

spot_img

Related news

കറുത്ത നിറമായതിനാല്‍ വെയില്‍ കൊള്ളരുതെന്ന പരിഹാസം; ഷഹാന ഭര്‍തൃഗൃഹത്തില്‍ നേരിട്ടത് കടുത്ത മാനസിക പീഡനം

കൊണ്ടോട്ടിയില്‍ ജീവനൊടുക്കിയ നവവധു ഷഹാന മുംതാസ് ഭര്‍തൃഗൃഹത്തില്‍ നിന്ന് നേരിട്ടത് കടുത്ത...

കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം മൂത്തേടത്ത് കാട്ടാന ആക്രമണം ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം...

ആറ്റിങ്ങല്‍ ഇരട്ടകൊലപാതകം; രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി

ആറ്റിങ്ങല്‍ ഇരട്ടകൊലപാതക കേസിലെ രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി....

ബോബി ചെമ്മണ്ണൂരിന് വീണ്ടും കുരുക്ക്; സ്വമേധയാ കേസെടുത്ത് കോടതി

നടി ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബോബി ചെമ്മണ്ണൂരിന്...

പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയിടഞ്ഞ സംഭവം; കലക്ടര്‍ക്ക് ഹൈകോടതി വിമര്‍ശനം

തിരൂര്‍ : പുതിയങ്ങാടി നേര്‍ച്ചക്കിടെ ആന ഇടഞ്ഞ സംഭവത്തില്‍ സമഗ്ര റിപ്പോര്‍ട്ട്...