ഇടുക്കി അടിമാലിക്ക് സമീപം ചീയപാറയില്‍ പിക്കപ്പ് മറിഞ്ഞ് ഒരാള്‍ക്ക് മരിച്ചു. ആസാം സ്വദേശി സെക്കന്തര്‍ അലി (26) ആണ് മരിച്ചത്.ചീയപ്പാറ ചാക്കോച്ചി വളവിന് സമീപത്തായിരുന്നു അപകടം. വാഴക്കുളത്തുള്ള സ്വകാര്യ നിര്‍മ്മാണ കമ്പനി ഉടമയുടേതാണ് വാഹനമാണ് മറിഞ്ഞത്.
കോണ്‍ക്രീറ്റ് മിക്‌സര്‍മെഷീനും മോട്ടറുകളുമായി മൂന്നാറില്‍നിന്നും വാഴക്കുളത്തേക്ക് പോകുമ്പോഴാണ് അപകടം. നാട്ടുകാരും അടിമാലി ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്ത് തന്നെ സെക്കന്തര്‍ അലി മരണപ്പെട്ടു.മൃതദേഹം അടിമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി.