അവസാന ട്രിപ്പായതിനാൽ ബാക്കിയുള്ള എല്ലാവരെയും കയറ്റി, 40ലധികം പേരുണ്ടായിരുന്നു; അപകടകാരണം പറഞ്ഞ് പ്രദേശവാസികള്‍

പൂരപ്പുഴയിലൂടെ ആളൊന്നിന് 120-150 രൂപ വരെ ഈടാക്കി നടത്തിയിരുന്ന ബോട്ട് സര്‍വീസ്; 35 പേര്‍ക്കുള്ള ബോട്ടില്‍ കയറിയത് അന്‍പതിലേറെ പേര്‍; ദുരന്തമുണ്ടാക്കിയ വിനോദ സഞ്ചാര ബോട്ടിന് ലൈസന്‍സില്ല; ആറു മണിയോടെ അവസാനിപ്പിക്കേണ്ടിയിരുന്ന ബോട്ട് സര്‍വീസ് 6.45ന് ശേഷവും അമിതഭാരം കയറ്റി തുടര്‍ന്നു; ഒടുവില്‍ ഓട്ടുമ്ബ്രം തീരം കണ്ണീര്‍ പുഴയായപ്പോള്‍

35പേര്‍ക്കുള്ള സീറ്റില്‍ കയറിയത് അന്‍പതില്‍ ഏറെ പേര്‍. താനൂരില്‍ അപകടത്തില്‍പ്പെട്ട വിനോദ സഞ്ചാര ബോട്ടിന് ലൈസന്‍സില്ല. താനൂര്‍ ഓട്ടുമ്ബ്രം തൂവല്‍തീരം ബീച്ചില്‍ വിനോദഞ്ചാര ബോട്ട് മറിഞ്ഞ് നിരവധിപേര്‍ മരണപ്പെട്ട സംഭവത്തില്‍ വന്‍ അനാസ്ഥ.

കരയില്‍ നിന്ന് 300 മീറ്റര്‍ അകലെയാണ് അപകടം നടന്നത്. പൂരപ്പുഴയിലൂടെ നടത്തുന്ന വിനോസഞ്ചാര ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അവധി ദിവസമായതിനാല്‍ കൂടുതല്‍ ആളുകള്‍ എത്തിയിരുന്നു. ഇതിനാല്‍കൂടുതല്‍ ആളുകളെ ബോട്ടില്‍ കയറ്റുകയായിരുന്നുവെന്നാണു രക്ഷപ്പെട്ടവര്‍ പറയുന്നത്. ബോട്ട് കീഴ്മേല്‍ മറിഞ്ഞാണ് അപകടം.

പരപ്പനങ്ങാടി നഗരസഭയും അതിര്‍ത്തി പങ്കിടുന്ന പൂരപ്പുഴ കടലിനോട് ചേരുന്ന അഴിമുഖം ഭാഗത്ത് സായാഹ്നങ്ങള്‍ ചിലവഴിക്കാന്‍ നിരവധി പേരാണ് എത്തിയിരുന്നത്. വിനോദ സഞ്ചാര സാധ്യത കണക്കിലെടുത്ത് താനൂര്‍ നഗരസഭാ ഭാഗം തൂവല്‍ തീരത്ത് കഴിഞ്ഞ മാസം ഫ്ലോട്ടിങ്ങ് ബ്രിഡ്ജ് കൂടി ഉല്‍ഘാടനം ചെയ്യപ്പെട്ടതോടെ നിരവധി പേര്‍ ഇവിടെ ഉല്ലസിക്കാന്‍ എത്തിയിരുന്നു. ആളൊന്നിന് 120-150 രൂപ വരെ ഈടാക്കി നടത്തിയിരുന്ന ബോട്ട് സര്‍വീസാണ് ഇന്നലെ തീരത്തെ കണ്ണീരിലാഴ്‌ത്തിയത്.

വൈകിട്ട് 6 മണിയോടെ അവസാനിപ്പിക്കേണ്ടിയിരുന്ന ബോട്ട് സര്‍വീസ് 6.45ന് ശേഷവും അമിതഭാരം കയറ്റി സര്‍വീസ് തുടര്‍ന്നു. കുടുംബത്തോടെ എത്തിയവരില്‍ പലര്‍ക്കും അവസാന സര്‍വ്വീസില്‍ കയറി പറ്റാനായില്ലെങ്കിലും പുരുഷന്മാര്‍ മാറി നിന്ന് സ്ത്രീകളെ കുട്ടികളെയും കയറ്റിയാണ് ബോട്ട് വൈകിയ നേരത്ത് സര്‍വീസ് നടത്തിയത്. കൈ വീശി യാത്രയയച്ച കുടുംബത്തിന്റെ അപകടം തീരത്തിന് നൊമ്ബരക്കാഴ്ചയായി.

മലപ്പുറം താനൂരില്‍ ബോട്ടപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സയൊരുക്കാനും മതിയായ ക്രമീകരണങ്ങളൊരുക്കാനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളേജിലും സര്‍ക്കാര്‍ ആശുപത്രികളിലും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി.

മലപ്പുറം ജില്ല തിരൂര്‍ താലൂക്ക് പരപ്പനങ്ങാടിക്കടുത്ത് ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയതിനെ തടര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. താനൂര്‍, തിരൂര്‍ ഫയര്‍ യൂണിറ്റുകളും പൊലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും മറ്റും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു.

spot_img

Related news

നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 15കാരനു ചെള്ളുപനി സ്ഥിരീകരിച്ചു; മലപ്പുറത്ത് ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി

മലപ്പുറം: നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ 15കാരനു ചെള്ളുപനി സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ സ്വകാര്യ...

പെരിന്തല്‍മണ്ണയിലെ കുട്ടിക്ക് നിപ സ്ഥിരീകരിച്ചിട്ടില്ല; പരിശോധനാ ഫലം വൈകിട്ട് ലഭിക്കും, വിവരങ്ങള്‍ കൈമാറുമെന്നും ജില്ലാ കലക്ടര്‍

മലപ്പുറം: പെരിന്തല്‍മണ്ണയിലെ കുട്ടിക്ക് നിപ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ്...

കനത്ത മഴയിൽ വീട് തകർന്നു വീണ് അമ്മയും മകനും മരിച്ചു

പാലക്കാട്: വടക്കഞ്ചേരിയിൽ കനത്ത മഴയിൽ വീട് തകർന്നു വീണ് അമ്മയും മകനും...

പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം. പെരിന്തല്‍മണ്ണ ഡിപ്പോയിലെ ഡ്രൈവര്‍...

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ ഡോക്ടർ ഹൈറൂൺ ഷാന മരണപ്പെട്ടു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം ജില്ല പുലാമന്തോൾ ചെമ്മലശ്ശേരിയിലെ വേങ്ങമണ്ണിൽ പെരിയംതടത്തിൽ...