ആലപ്പുഴ കരീലക്കുളങ്ങരയില്‍ കൂട്ടുകാരുടെ മര്‍ദനമേറ്റ് യുവാവ് മരിച്ചു. ചെങ്ങന്നൂര്‍ ഇലഞ്ഞിമേല്‍ സ്വദേശി സജീവ് എന്ന ഉണ്ണിയാണ് മരിച്ചത്. 32 വയസ്സായിരുന്നു. മദ്യപാനത്തിനിടയിലെ തര്‍ക്കം കയ്യാങ്കളിയിലെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ 3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നങ്ങ്യാര്‍കുളങ്ങര തുണ്ടില്‍ വീട്ടില്‍ പ്രവീണ്‍ (27) അരുണ്‍ ഭവനത്തില്‍ അരുണ്‍ (33) ചെങ്ങന്നൂര്‍ ഇലഞ്ഞിമേല്‍ മനോജ് ഭവനത്തില്‍ മനോജ് (33) എന്നിവരാണ് അറസ്റ്റിലായത്.
മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനിലയില്‍ ആയ സജീവിനെ ഇവര്‍ തന്നെയാണ് വാഹനത്തില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. അപകടം പറ്റി എന്നാണ് ആശുപത്രി അധികൃതരോട് പറഞ്ഞത് . സംശയം തോന്നിയ ജീവനക്കാരും അവിടെ ഉണ്ടായിരുന്നവരും ചേര്‍ന്ന് ഇവരെ തടഞ്ഞു വെക്കുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പിന്നീട് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് യഥാര്‍ഥ സംഭവം പുറത്തു വന്നത്