പാലക്കാട്
കാടാങ്കോട് രോഗിയായ ഭര്‍ത്താവിനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ മകന്റെ അടിയേറ്റ് അമ്മ മരിച്ചു. അവശനിലയിലായിരുന്ന ഇവരുടെ ഭര്‍ത്താവിനെയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തി.
അയ്യപ്പന്‍ക്കാവ് സ്വദേശികളായ അപ്പുണ്ണി, ഭാര്യ യശോദ എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ അനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അപ്പുണ്ണിയെ ആശുപത്രിയിലെത്തിക്കാന്‍ വന്ന ബന്ധുക്കളേയും മദ്യലഹരിയിലായിരുന്ന അനൂപ് ആക്രമിച്ചതായി നാട്ടുകാര്‍ പറയുന്നു.
പാലക്കാട് കസബ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസിലെ പ്രതിയാണ് കസ്റ്റഡിയിലുള്ള അനൂപ്. അപ്പുണ്ണിയുടെയും യശോദയുടെയും മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.