മദ്യപാനത്തിനിടെ തര്‍ക്കം: കുത്തേറ്റ് ഒരാള്‍ മരിച്ചു

കണ്ണൂരില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ കത്തിക്കുത്തേറ്റ് ഒരാള്‍ മരിച്ചു. കീരിയാട് സ്വദേശി ടി പി റിയാസ്(43)ആണ് മരിച്ചത്. വ്യാഴം രാത്രി പത്തോടെ മയ്യില്‍ കാട്ടാമ്പള്ളി കൈരളി ബാറിലായിരുന്നു സംഭവം. മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ അഴീക്കോട് സ്വദേശിയായ നിസാം റിയാസിനെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു.

റിയാസും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിക്കുന്നതിനിടെ റിയാസിന്റെ സുഹൃത്തിനെ നിസാം പുറത്തേക്ക് വിളിച്ചു സംസാരിക്കുകയും മര്‍ദിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് സംഭവം ചോദിക്കാനായി ചെന്നപ്പോഴാണ് വാക്കുതര്‍ക്കമുണ്ടായത്. ഇതിനിടെയാണ് നിസാമിന്റെ കുത്തേറ്റ് റിയാസിന്റെ നെഞ്ചിന് മാരകമായി പരിക്കേറ്റത്. ഉടനെ സമീപത്തുണ്ടായിരുന്നവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെയോടെ മരിക്കുകയായിരുന്നു. ഇതിനിടെ നിസാം സംഭവ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടു. മയ്യില്‍ പൊലീസ് കേസെടുത്ത് നിസാമിനായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

spot_img

Related news

പൊന്നാനി ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്‍ ലീഗ് നേതാവ് കെ എസ് ഹംസ ഇടത് സ്വതന്ത്രന്‍

പൊന്നാനി ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥിയായിമുസ്ലിം ലീഗ്...

വീട്ടിലിരുന്ന് പണം സമ്പാദിക്കാം, വ്യാജ ജോലി വാഗ്ദാനങ്ങളില്‍ വീഴരുത്; വീണ്ടും മുന്നറിയിപ്പുമായി കേരള പൊലീസ്

വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളില്‍...

ആറ്റുകാല്‍ പൊങ്കാല: ഞായറാഴ്ച മൂന്ന് സ്‌പെഷ്യല്‍ ട്രെയിന്‍

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് 25ന് മൂന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചതായി റെയില്‍വേ.എറണാകുളം തിരുവനന്തപുരം...

സ്വര്‍ണവില കുറഞ്ഞു; 46,000ല്‍ താഴെ

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ...

വയനാട് ജില്ലയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍

മനഃസാക്ഷി മരവിക്കാത്തവര്‍ ഹര്‍ത്താലിനോട് സഹകരിക്കണമെന്നും കര്‍ഷക സംഘടനകള്‍ ഈ മാസം 13 ന്...