12 ദിവസങ്ങള്‍ കൊണ്ട് 10 കോടിയിലേറെ പ്രേക്ഷകരെ സ്വന്തമാക്കി വിജയ് ചിത്രം ബീസ്റ്റിലെ ‘അറബിക് കുത്ത്’.ഇതോടെ തെന്നിന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 100 മില്യന്‍ കാഴ്ച്ചക്കാരെ നേടിയ ഗാനം എന്ന റെക്കോര്‍ഡ്ഈ പാട്ട് സ്വന്തമാക്കി. ധനുഷ്‌സായ് പല്ലവി താരജോടികളുടെ ‘റൗഡി ബേബി’ പാട്ടിന്റെ റെക്കോര്‍ഡ് ആണ് ‘അറബിക് കുത്ത്’ തകര്‍ത്തത്.അറബിക് ശൈലിയില്‍ തമിഴ് ചേര്‍ത്തൊരുക്കിയഗാനമാണ് ‘അറബിക് കുത്ത്’. അനിരുദ്ധ് രവിചന്ദര്‍ ഈണമൊരുക്കിയ പാട്ടിന് നടന്‍ ശിവകാര്‍ത്തികേയന്‍ വരികള്‍ കുറിച്ചു. അനിരുദ്ധും ജോനിതാ ഗാന്ധിയും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. പാട്ട് വൈറല്‍ ആയതോടെ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ പാട്ടിനൊപ്പം ചുവടുവച്ചു രംഗത്തെത്തിയത് ശ്രദ്ധേയമായിരുന്നു.