ആലുവയില്‍ അനുജന്‍ ചേട്ടനെ വെടിവെച്ചു കൊന്നു

ആലുവയില്‍ അനുജന്‍ ചേട്ടനെ വെടിവെച്ചു കൊന്നു. ആലുവ എടയപ്പുറം തൈപറമ്പില്‍ പോള്‍സണ്‍ ആണ് മരിച്ചത്. അനുജന്‍ ടി ജെ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാ!ഴ്ച പുലര്‍ച്ചെ 12നാണ് സംഭവം. വീട്ടിലെ ഇരുചക്ര വാഹനവുമായി ബന്ധപ്പെട്ട തര്‍ക്കവും തുടര്‍ന്ന് പൊലീസില്‍ നല്‍കിയ പരാതിയുമാണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്നാണ് വിവരം.

ഇരുവരും പിതാവിനൊപ്പം ഒരു വീട്ടിലാണ് താമസം. തര്‍ക്കത്തെ തുടര്‍ന്ന് തോമസിന്റെ ബൈക്ക് രാവിലെ പോള്‍സന്‍ അടിച്ചു തകര്‍ത്തിരുന്നു. ഇതിനെതിരെ തോമസ് പൊലീസില്‍ പരാതി നല്കിയിരുന്നു. ഇതേചൊല്ലി ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ എയര്‍ഗണ്‍ ഉപയോഗിച്ച് തോമസ് പോള്‍സനെ വെടിവെക്കുകയായിരുന്നു.

തോമസ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. വീട്ടുകാര്‍ ആരോടും വലിയ ബന്ധനമൊന്നും പുലര്‍ത്തിയിരുന്നവരല്ലെന്നാണ് അയല്‍വാസി പറയുന്നു.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...