കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ വീണ്ടും ചികിത്സാപ്പിഴവ്; പ്രസവത്തിനിടെ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞതായി പരാതി!

കോഴിക്കോട്: പ്രസവ സമയത്ത് പുറത്തെടുക്കുമ്പോള്‍ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞതായി പരാതി. കക്കോടി ഒറ്റതെങ്ങ് സ്വദേശി സുജിന്‍, അമല ദമ്പതികളുടെ കുട്ടിയുടെ കൈയുടെ എല്ല് പൊട്ടിയെന്നാണ് പരാതി. കോഴിക്കോട് മെഡിക്കല്‍ കോളെജിനെതിരെയാണ് വീണ്ടും ചികിത്സാപ്പിഴവ് ആരോപണം ഉയര്‍ന്നത്.

കുഞ്ഞിന്റെ വലത് കൈയ്യിലെ എല്ല് ആണ് പൊട്ടിയത്. പ്രസവശേഷം ആശുപത്രി അധികൃതര്‍ മാതാപിതാക്കളെ കാണിക്കുന്നതിന് മുമ്പ് കുഞ്ഞിന്റെ കൈക്ക് പ്ലാസ്റ്റര്‍ ഇട്ടിരുന്നുവെന്നും രണ്ടാം ദിവസം ഇത് അഴിഞ്ഞ് വീണുവെന്നും പരാതിക്കാര്‍ ആരോപിച്ചു.

മണിക്കൂറുകള്‍ കാത്തുനിന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും ഡോക്ടര്‍മാര്‍ ആരുംതന്നെ കുട്ടിക്ക് ചികിത്സ നല്‍കിയില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. തുടര്‍ന്ന് കുടുംബം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനാല്‍ കുട്ടിയുടെ കയ്യില്‍ എല്ല് സ്ഥാനം തെറ്റിയതായും ആരോപണം ഉണ്ട്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, മെഡിക്കല്‍ കോളജ് പൊലീസ് എന്നിവര്‍ക്ക് കുടുംബം പരാതി നല്‍കി.

spot_img

Related news

ലഹരിവേട്ട: തലസ്ഥാനത്ത് 25 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളുമായി കൊല്ലം സ്വദേശി പിടിയിൽ

തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാനായി കാറിൽ കടത്തുകയായിരുന്ന ലക്ഷക്കണക്കിന്...

സിൽവർ ലൈന് ബദലായി ഇ. ശ്രീധരന്റെ അതിവേഗ റെയിൽപ്പാത; പഠനത്തിനായി വിദഗ്ധ സമിതിയെ നിയോഗിച്ച് യു.ഡി.എഫ് സർക്കാർ

സംസ്ഥാനത്ത് അതിവേഗ റെയിൽപ്പാത നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മെട്രോമാൻ ഇ. ശ്രീധരൻ സമർപ്പിച്ച...

ആരാധനകൾ ആരും തടയില്ല, നല്ലൊരു വിശ്വാസിയായിത്തന്നെ നല്ലൊരു കമ്മ്യൂണിസ്റ്റുമാകാം; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി ജലീൽ

മലപ്പുറം: മതാചാരങ്ങള്‍ പിന്തുടരുന്ന ഒരു വിശ്വാസിക്ക് സിപിഐഎമ്മില്‍ അംഗത്വമെടുക്കാന്‍ കഴിയില്ലെന്ന വാദങ്ങള്‍ക്കെതിരെ...

കരുവന്നൂർ തട്ടിപ്പ്: എ.സി. മൊയ്തീൻ അടക്കമുള്ള സിപിഎം നേതാക്കൾക്ക് കോടതി സമ്മൻസ്; രണ്ട് പ്രതികൾക്ക് സുപ്രീംകോടതി ജാമ്യം

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.എം നേതാക്കൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന്...

കനത്ത മഴയിൽ മരം ഒടിഞ്ഞുവീണു; തൃശ്ശൂരിൽ യുവാവ് മരിച്ചു

തൃശ്ശൂർ മണലൂരിൽ കനത്ത മഴയ്ക്കിടെയുണ്ടായ ദുരന്തത്തിൽ യുവാവിന് ദാരുണാന്ത്യം. വീടിനു മുകളിൽ...