ചിറക്കാക്കോട് കുടുംബത്തിലെ മൂന്നുപേരെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. തീ കൊളുത്തിയ ഗൃഹനാഥന്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചിറക്കാകോട് കൊട്ടേക്കാടന്‍ വീട്ടില്‍ ജോണ്‍സന്‍ മകന്റെയും മകന്റെ ഭാര്യയുടെയും കുട്ടിയുടേയും ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇയാള്‍പിന്നീട് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുടുംബവഴക്കാണ് കാരണമെന്ന് സൂചന.
ഗുരുതരമായി പൊള്ളലേറ്റ മകന്‍ ജോജി (40), മരുമകള്‍ ലിജി (34) പേര കുട്ടി ടെന്റുല്‍ക്കര്‍ (12) എന്നിവരെ ഗുരുതര പരിക്കുകളോടെ എറണാംകുളത്ത് ആംസ്റ്റര്‍ സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 60 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. 2 പേര്‍ വെന്റിലേറ്ററിലാണ്. തീ കൊളുത്തുന്നതിനിടെ ജോണ്‍സനും പൊള്ളലേറ്റിട്ടുണ്ട്.
ബുധന്‍ അര്‍ധരാത്രി 12.30 ഓടെ കുടുംബം ഉറങ്ങിക്കിടക്കുന്ന സമയത്താണ് ജോണ്‍സണ്‍ പെട്രോള്‍ ഒഴിച്ച് തീ ഇവരെ അപകടപ്പെടുത്താന്‍ ശ്രമിച്ചത്. അതിനുശേഷം ജോണ്‍സണ്‍ തൊട്ടടുത്തുള്ള മുറിയില്‍ പോയി വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു..അയല്‍വാസിയാണ് മുറിയില്‍ തീ കത്തുന്നത് കണ്ടത്. അയാള്‍ മോട്ടര്‍ ഉപയോഗിച്ച് വെള്ളം മുറിയിലേക്ക് പമ്പ് ചെയ്ത് തീ കെടുത്തുകയായിരുന്നു. വിഷം കഴിച്ച നിലയില്‍ കണ്ട ജോണ്‍സന്‍ തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.