മൃതദേഹം കൊണ്ടുപോകാന്‍ പുറത്തുനിന്നും ആംബുലന്‍സ് വിളിച്ചു; കൊല്ലത്ത് യുവാവിന് ആംബുലന്‍സ് ഡ്രൈവര്‍മാരുടെ ക്രൂരമര്‍ദനം

പുനലൂരില്‍ യുവാവിനു നേരെ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ ക്രൂരമര്‍ദനം. കൊട്ടാരക്കര മുട്ടാര്‍ സ്വദേശി രാമചന്ദ്രനാണ് മര്‍ദനമേറ്റത്. ഭാര്യയുടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ രാമചന്ദ്രന്‍ പുറത്തുനിന്നും ആംബുലന്‍സ് വിളിച്ചതാണ് പ്രകോപന കാരണം. രാമചന്ദ്രന്റെ വാരിയെല്ലിന് പൊട്ടലുണ്ട്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

രാമചന്ദ്രന്റെ ഭാര്യ മഞ്ജു കാന്‍സര്‍ ബാധിചാണ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വെച്ച് മരിച്ചത്. ഇവരുടെ മൃതദേഹം വീട്ടില്‍ എത്തിക്കാന്‍ നാട്ടില്‍ നിന്നും ആംബുലന്‍സ് വിളിച്ചു വരുത്തിയതാണ് പ്രകോപനത്തിന് കാരണം. പണം ഇല്ലാതിരുന്നതിനാല്‍ പിന്നീട് നല്‍കാമെന്ന് പറഞ്ഞായിരുന്നു ആംബുലന്‍സ് വിളിച്ചത് എന്ന് രാമചന്ദ്രന്‍ പറയുന്നു. പുനലൂര്‍ ആശുപത്രി പരിസരത്തെ ആംബുലന്‍സ് െ്രെഡവര്‍മാര്‍ പ്രശ്‌നവുമായി എത്തി അക്രമാസക്തരാവുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രനെ ചികിത്സയ്ക്കായി ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്കും രാമചന്ദ്രനെ കൊണ്ടുപോയി. പരാതിയില്‍ നാലുപേര്‍ക്കെതിരെയാണ് കേസെടുത്തത്. ഷമീര്‍, ലിബിന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അക്രമ സംഭവത്തോടെ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ ക്രിമിനല്‍ പശ്ചാത്തലവും പൊലീസ് പരിശോധിക്കുന്നുണ്ട്. െ്രെഡവര്‍മാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്നും പൊലീസ് അറിയിച്ചു.

spot_img

Related news

‘ലോകഭൂപടത്തില്‍ ഇന്ത്യ സ്ഥാനം പിടിച്ചു’; വിഴിഞ്ഞത്ത് ട്രയൽ റൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ...

സ്വര്‍ണവില വീണ്ടും ഉയരുന്നു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 520 രൂപ ഉയര്‍ന്ന്...

തന്റെ എം പി സ്ഥാനം മലബാറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കിട്ടിയ അംഗീകാരമെന്ന് പി പി സുനീര്‍

ദില്ലി: തന്റെ എം പി സ്ഥാനം മലബാറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്...

യാത്രയ്ക്കിടെ ബാഗ് മോഷണം പോയി; റെയില്‍വേ യുവതിക്ക് ഒരുലക്ഷം നഷ്ടപരിഹാരം നല്‍കണം

ട്രെയിന്‍ യാത്രയ്ക്കിടെ ലഗേജ് മോഷണം പോയ സ്ത്രീക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷം...

ടെലിവിഷനും സ്റ്റാന്റും ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

കൊച്ചി: ടെലിവിഷനും സ്റ്റാന്റും ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. മൂവാറ്റുപുഴ...