കുറുവയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് സര്‍ക്കാര്‍ നല്‍കിയ അരി മറിച്ചു വില്‍ക്കാന്‍ ശ്രമമെന്ന് ആക്ഷേപം. എയ്ഡഡ് യുപി സ്‌കൂളില്‍ നിന്ന് ഗുഡ്‌സ് ഓട്ടോറിക്ഷയിലെത്തിച്ച അരി മക്കരപ്പറമ്പില്‍ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. ഇന്നലെ രാത്രിയാണ് സംഭവം. മൊത്തവ്യാപാര സ്ഥാപനത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടെയാണ് 10 ചാക്കോളം അരി പിന്തുടര്‍ന്നെത്തിയവര്‍ പിടികൂടിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം സ്‌കൂളിലെ പ്രധാനാധ്യാപകനെയും ഭക്ഷണ ചുമതലയുള്ള അധ്യാപകനെയും കസ്റ്റഡിയിലെടുത്തു.