ടിക്കറ്റ് എടുക്കുന്നവര്‍ക്കെല്ലാം ഇനി സീറ്റ് കിട്ടും; വെയ്റ്റിംങ് ലിസ്റ്റ് ഉണ്ടാവില്ല, 5 വര്‍ഷത്തില്‍ 3000 ട്രെയിന്‍ കൂടി വരുമെന്ന് റെയില്‍വേ മന്ത്രി

എല്ലാവര്‍ക്കും സുരക്ഷിത യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൂടുതല്‍ പദ്ധതികളുമായി ഇന്ത്യന്‍ റെയില്‍വേ. ഇതിന്റെ ഭാഗമായി അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ 3,000 പുതിയ ട്രെയിനുകള്‍ കൂടി രാജ്യത്ത് അനുവദിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. രാജ്യത്ത് യാത്രക്കാരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം എന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി. കൂടാതെ നിലവില്‍ റെയില്‍വേയില്‍ 69,000 പുതിയ കോച്ചുകള്‍ ലഭ്യമാണെന്നും പ്രതിവര്‍ഷം 5,000 പുതിയ കോച്ചുകള്‍ നിര്‍മിക്കുന്നുണ്ടെന്നും റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതോടൊപ്പം റെയില്‍വേ ഓരോ വര്‍ഷവും 200 മുതല്‍ 250 വരെ പുതിയ ട്രെയിനുകള്‍ അനുവദിക്കാന്‍ സാധ്യതയുണ്ടെന്നും ഇവ 400 മുതല്‍ 450 വരെയുള്ള വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് പുറമെ ആണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാനും റെയില്‍വേ ശൃംഖല വിപുലീകരിക്കാനും മന്ത്രാലയം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റെയില്‍വേ മന്ത്രി പറഞ്ഞു. എല്ലാ റൂട്ടുകളിലും വന്ദേ ഭാരത് ട്രെയിനുകള്‍ അവതരിപ്പിക്കാന്‍ ഇനിയും സമയം എടുക്കുമെന്നും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. കൂടാതെ പുഷ്പുള്‍ കോണ്‍ഫിഗറേഷന്‍ മോഡ് എന്നറിയപ്പെടുന്ന ഒരു സാങ്കേതികവിദ്യ ഉപയോഗിച്ച് ദീര്‍ഘദൂര ട്രെയിനുകള്‍ നവീകരിക്കുകയും യാത്രാ സമയം കുറയ്ക്കാനുമാണ് റെയില്‍വേയുടെ ലക്ഷ്യം.


അതേസമയം 2027 ഓടെ എല്ലാ യാത്രക്കാര്‍ക്കും ടിക്കറ്റുകള്‍ ഉറപ്പാക്കാന്‍ വെയ്റ്റിംഗ് ലിസ്റ്റ് ഒഴിവാക്കുമെന്നും റെയില്‍വേ അറിയിച്ചു. അടുത്ത 45 വര്‍ഷത്തിനുള്ളില്‍ യാത്രക്കാരുടെ എണ്ണം പ്രതിവര്‍ഷം 800 കോടിയില്‍ നിന്ന് 1,000 കോടിയായി ഉയരുമെന്ന പ്രതീക്ഷയിലാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഒരു ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ‘രാജ്യത്തുടനീളം 3,000 അധിക ട്രെയിനുകള്‍ കൂടി പ്രവര്‍ത്തിപ്പിച്ചാല്‍, ‘വെയ്റ്റിംഗ് ലിസ്റ്റ് പ്രശ്‌നം’ പരിഹരിക്കപ്പെടും. ഇതിനായി പുതിയ റെയില്‍വേ ലൈനുകളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും പോലെയുള്ള കാര്യങ്ങള്‍ ക്രമേണ വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്സവ സീസണോടനുബന്ധിച്ച് വലിയ രീതിയിലുള്ള തിരക്കാണ് പല റെയില്‍വേ സ്‌റ്റേഷനുകളിലും അനുഭവപ്പെട്ടത്. ഇതെല്ലാം കണക്കിലെടുത്താണ് പുതിയ പദ്ധതികള്‍ രൂപീകരിക്കാനുള്ള റെയില്‍വേയുടെ തീരുമാനം.

നിലവില്‍ പുതിയ ട്രെയിനുകള്‍ക്കായി പ്രതിവര്‍ഷം 5,000 എല്‍എച്ച്ബി കോച്ചുകള്‍ നിര്‍മ്മിക്കാന്‍ റെയില്‍വേ ഒരേസമയം പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ എസി, നോണ്‍ എസി കോമ്പോസിഷനുകളിലായി 60,000ലധികം പാസഞ്ചര്‍ കോച്ചുകള്‍ ലഭ്യമാണ്. സബ്അര്‍ബന്‍ ഏരിയകളില്‍ 5,774 ട്രെയിനുകള്‍ ഉള്‍പ്പെടെ രാജ്യത്ത് ദിനംപ്രതി 10,748 ട്രെയിനുകള്‍ ആണ് സര്‍വീസ് നടത്തുന്നത്. ഒക്ടോബര്‍ 1 നും ഡിസംബര്‍ 31 നും ഇടയില്‍ ഉത്സവ തിരക്ക് ഒഴിവാക്കാന്‍ റെയില്‍വേ 6,754 അധിക ട്രെയിന്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്,. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2,614 ട്രിപ്പുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

spot_img

Related news

കണ്ണൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

കണ്ണൂര്‍: ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മണ്ണാത്തികുണ്ട് ബാബു കൊടകനാലിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമില്‍...

ഒരാള്‍ക്ക് കൂടി നിപ ലക്ഷണം; 68കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

മലപ്പുറം : നിപ രോഗലക്ഷണവുമായി മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള...

കനത്ത മഴയിൽ വീട് തകർന്നു വീണ് അമ്മയും മകനും മരിച്ചു

പാലക്കാട്: വടക്കഞ്ചേരിയിൽ കനത്ത മഴയിൽ വീട് തകർന്നു വീണ് അമ്മയും മകനും...

‘ലോകഭൂപടത്തില്‍ ഇന്ത്യ സ്ഥാനം പിടിച്ചു’; വിഴിഞ്ഞത്ത് ട്രയൽ റൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ...

സ്വര്‍ണവില വീണ്ടും ഉയരുന്നു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 520 രൂപ ഉയര്‍ന്ന്...