കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി ആരോഗ്യമന്ത്രാലയം തേടിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരും നടപടികള്‍ വേഗത്തിലാക്കി. കോഴിക്കോട് കിനാലൂരില്‍ വ്യവസായ പാര്‍ക്കിനായി റവന്യു വകുപ്പ് കെ എസ് ഐ ഡി സിക്ക് കൈമാറിയ 153.46 ഏക്കര്‍ ഭൂമി തിരിച്ചു കൊടുക്കാന്‍ ഉത്തരവാടി. റവന്യു വകുപ്പ് ഭൂമി ആരോഗ്യവകുപ്പിന് കൈമാറും.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ പേരിലാകും ഭൂമി നല്‍കുക. കൈമാറുന്ന ഭൂമിയുടെ സ്‌കെച്ചും മഹസര്‍ റിപ്പോര്‍ട്ടും അടക്കം റവന്യു വകുപ്പ് തയ്യാറാക്കി കഴിഞ്ഞു. എയിംസിന് അനുമതി നല്‍കണമെന്ന ആവശ്യത്തില്‍ ധനമന്ത്രാലയം നടപടിയെടുത്തു വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
എയിംസ് അനുവദിച്ചാല്‍ സ്ഥാപിക്കുക കിനാലൂരില്‍ ആണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജും പ്രതികരിച്ചു. എയിംസ് ലഭിച്ചില്ലെങ്കില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം വ്യവസായ വകുപ്പ് നിലനിര്‍ത്തും.