രണ്ട് വര്‍ഷത്തിന് ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കല്യാണത്തിരക്ക്; ഇന്ന് രജിസ്ട്രര്‍ ചെയ്തത് 248 വിവാഹങ്ങള്‍

ഗുരുവായൂര്‍: രണ്ട് വര്‍ഷത്തിന് ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കല്യാണത്തിരക്ക്. ഞായറാഴ്ച 248 കല്യാണങ്ങളാണ് അമ്പലത്തില്‍ നടക്കുന്നത്. ഒരേ സമയം അഞ്ച് കല്യാണങ്ങളാണ് നടക്കുന്നത്. ശനിയാഴ്ച വൈകീട്ട് ക്ഷേത്രത്തിനു മുന്നില്‍ ഒന്നാമത്തെ മണ്ഡപവും കിഴക്കേ അറ്റത്ത് അഞ്ചാമത്തെ മണ്ഡപവും പുതുതായി സ്ഥാപിച്ചു. താലികെട്ടിന്റെ ശീട്ടും ഓണ്‍ലൈനില്‍ ബുക്ക് ചെയ്തതിന്റെ പ്രിന്റും ഒത്തുനോക്കാന്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിന്റെ തൊട്ടു തെക്കു ഭാഗത്തായി പന്തല്‍ സജ്ജീകരിച്ചിട്ടുണ്ട്.

മൂന്ന് സ്ഥിരം മണ്ഡപങ്ങള്‍ക്ക് പുറമെ രണ്ട് താല്‍ക്കാലിക മണ്ഡപങ്ങളും സ്ഥാപിച്ചാണ് വിവാഹങ്ങള്‍ നടത്തുന്നത്.വലിയ ഭക്തജനത്തിരക്കും ഇന്ന് ക്ഷേത്രത്തിലുണ്ടായി. ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പടെ പരമാവധി 20 പേരെയാണ് കല്യാണ മണ്ഡലത്തിനു സമീപത്ത് പ്രവേശിപ്പിക്കുക. വിവാഹ രജിസ്‌ട്രേഷന് നഗരസഭാ ഓഫീസിലും പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

2017ല്‍ ആണ് ഗുരുവായൂരില്‍ രെക്കോര്‍ഡ് കല്യാണങ്ങള്‍ നടന്നത്. 2017 ഓഗസ്റ്റ് 27ന് 277 കല്യാണങ്ങളാണ് രജിസ്ട്രര്‍ ചെയ്തത്. ഈ രെക്കോര്‍ഡ് എന്തായാലും ഇത്തവണ മറികടന്നിട്ടില്ല. ചിങ്ങമാസത്തില്‍ ഏറ്റവും കൂടുതല്‍ മുഹൂര്‍ത്തങ്ങളുള്ള ദിവസമായതുകൊണ്ടും അവധി ദിവസം ആയതുകൊണ്ടുമാണ് ഇന്ന് ഇത്രയേറെ വിവാഹങ്ങള്‍ ഒരുമിച്ച് നടക്കുന്നത്.

spot_img

Related news

കണ്ണൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

കണ്ണൂര്‍: ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മണ്ണാത്തികുണ്ട് ബാബു കൊടകനാലിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമില്‍...

ഒരാള്‍ക്ക് കൂടി നിപ ലക്ഷണം; 68കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

മലപ്പുറം : നിപ രോഗലക്ഷണവുമായി മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള...

കനത്ത മഴയിൽ വീട് തകർന്നു വീണ് അമ്മയും മകനും മരിച്ചു

പാലക്കാട്: വടക്കഞ്ചേരിയിൽ കനത്ത മഴയിൽ വീട് തകർന്നു വീണ് അമ്മയും മകനും...

‘ലോകഭൂപടത്തില്‍ ഇന്ത്യ സ്ഥാനം പിടിച്ചു’; വിഴിഞ്ഞത്ത് ട്രയൽ റൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ...

സ്വര്‍ണവില വീണ്ടും ഉയരുന്നു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 520 രൂപ ഉയര്‍ന്ന്...