പ്രണയം വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവാവ് സ്വയം വെടിവച്ചു മരിച്ചു

ഉത്തര്‍പ്രദേശിലെ രാജസുല്‍ത്താന്‍പൂരില്‍ ബന്ധുവുമായുള്ള പ്രണയം വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവാവ് സ്വയം വെടിവച്ചു മരിച്ചു. ഇറ്റൗലി ഖുര്‍ദ് സ്വദേശിയായ സന്ദീപ് (30) ആണ് മരിച്ചത്. അമ്മായിയുടെ മകളുമായി സന്ദീപ് പ്രണയത്തിലായിരുന്നു. പിന്നാലെ ഇരുവരും രഹസ്യമായി വിവാഹം കഴിക്കുകയായിരുന്നു. തുടര്‍ന്ന് അവളെ കൂടെ കൊണ്ടുപോകണമെന്ന് നിര്‍ബന്ധിച്ച് സന്ദീപ് പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു.

എന്നാല്‍, ബന്ധുക്കള്‍ വിസമ്മതിച്ചു. ഇതിനിടെ കയ്യില്‍ കരുതിയിരുന്ന തോക്കുപയോഗിച്ച് സന്ദീപ് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഇയാള്‍ വിവാഹ വിഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതായി കണ്ടെത്തി.

spot_img

Related news

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്‍പുലരി കണി കണ്ടുണര്‍ന്ന് നാടെങ്ങും ഇന്ന് വിഷു ആഘോഷം

ഐശ്വര്യവും, സമ്പല്‍സമൃദ്ധിയും നിറഞ്ഞ പുതു കാലത്തിനായുള്ള പ്രാര്‍ത്ഥനയും, പ്രതീക്ഷയുമായി ഇന്ന് വിഷു....

റഹീമിനെ മോചിപ്പിക്കാൻ കാരുണ്യപ്പെയ്ത്; വാദി ഭാഗം വക്കീലുമായി കൂടിക്കാഴ്ച ഉടൻ

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിന് 34 കോടി രൂപ...

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് ചരിത്ര നേട്ടം; 7 വിദ്യാർത്ഥികൾക്ക് രാജ്യത്ത് ഒന്നാം സ്ഥാനത്തോടെ സ്വർണ മെഡലുകൾ

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ 7 വിദ്യാർത്ഥികൾക്ക് അഖിലേന്ത്യാ മെഡിക്കൽ സയൻസ്...

ഫഹദ് ഫാസിൽ കവിത ഗോൾഡ് ആന്റ് ഡയമണ്ട്സ് ബ്രാന്റ് അംബാസിഡർ

പാലക്കാട്‌: സിനിമാതാരം ഫഹദ് ഫാസിൽ കവിത ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ പുതിയ...

ബില്ലുകളില്‍ തീരുമാനം വൈകുന്നു; രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയില്‍, അസാധാരണ നീക്കം

നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി തടഞ്ഞ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത്...