റോഡ് മുറിച്ച് കടക്കുന്നതിനിടെ എഡിജിപിയുടെ വാഹനമിടിച്ച് പരിക്കേറ്റ ആള്‍ മരിച്ചു

പത്തനംതിട്ട

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എഡിജിപി എസ് ശ്രീജിത്തിന്റെ ഔദ്യോഗിക വാഹനമിടിച്ച് പരിക്കേറ്റ ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പറന്തല്‍ പറപ്പെട്ടി മുല്ലശ്ശേരി വീട്ടില്‍ പത്മകുമാര്‍ (48) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം.

എംസി റോഡില്‍ പന്തളത്തിനും ആടൂരിനും ഇടയില്‍ പറന്തല്‍ ജംക്ഷനു സമീപത്ത് വച്ചായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് വാഹനം വന്ന് ഇടിക്കുന്നത്. പരിക്കേറ്റ പത്മകുമാര്‍ ആദ്യം അടൂര്‍ ഗവ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയിരുന്നു. അവിടെ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.

spot_img

Related news

ഒടുവില്‍ ശുഭവാര്‍ത്ത; അബിഗേല്‍ സാറയെ കണ്ടെത്തി 

18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും വിരാമം. കൊല്ലം ഓയൂരില്‍ നിന്ന് ഇന്നലെ...

കുസാറ്റ് ഫെസ്റ്റിൽ ദുരന്തം; ​ഗാനമേളക്കിടെ തിക്കും തിരക്കും; നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കളമശേരി കുസാറ്റ് ക്യാംപസില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലു വിദ്യാര്‍ഥികളില്‍...

ക്രിസ്തുമസ് ബംപര്‍ സമ്മാനത്തുക ഉയര്‍ത്തി; ഒരു കോടി വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനം ലഭിക്കും

ക്രിസ്തുമസ് ബംപര്‍ സമ്മാനത്തുക ഉയര്‍ത്തി. കഴിഞ്ഞ തവണ 16 കോടിയായിരുന്ന ഒന്നാം...

തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവയ്പ്പ്; ഭീകരാന്തരീക്ഷം സൃഷ്ടിച്ച പൂര്‍വ വിദ്യാര്‍ഥി കസ്റ്റടിയില്‍

തൃശൂര്‍ സ്‌കൂളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെടിവച്ച് പൂര്‍വവിദ്യാര്‍ഥി. ഇന്ന് രാവിലെ തൃശൂര്‍...