വിവാദങ്ങളെ കൈയ്യടിയോടെ സ്വീകരിക്കുന്നതായി നടന്‍ ഉണ്ണിമുകുന്ദന്‍; ‘മാളികപ്പുറം’ പ്രൊമോഷനായി വളാഞ്ചേരിയിലെത്തി താരവും സംഘവും

വളാഞ്ചേരി: തന്റെ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെ കൈയ്യടിയോടെ സ്വീകരിക്കുന്നതായി നടന്‍ ഉണ്ണിമുകുന്ദന്‍. വളാഞ്ചേരിയില്‍ ഇ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത മാളികപ്പുറമെന്ന സിനിമയുടെ പ്രൊമോഷനായി വളാഞ്ചേരിയില്‍ എത്തിയതായിരുന്നു ഉണ്ണിമുകുന്ദന്‍.

പ്രേക്ഷകരോടൊപ്പം നേരിട്ട് സിനിമ കാണാന്‍ ഉണ്ണിമുകുന്ദനും സംഘവും കാര്‍ത്തിക തിയേറ്ററിലെത്തി. സിനിമ കണ്ടിറങ്ങിയ താരങ്ങള്‍ ആരാധകര്‍ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷം പങ്കിട്ടു. സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചതിന്റെ സന്തോഷത്തിലായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രമായെത്തിയ ഉണ്ണിമുകുന്ദന്‍.

കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. ദേവനന്ദയും ശ്രീപദും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളായി വേഷമിട്ടിട്ടുണ്ട്. ഇവരും നടി ആല്‍ഫിയും മറ്റും ഉണ്ണിമുകുന്ദനോടൊപ്പമുണ്ടായിരുന്നു. പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മാളികപ്പുറം എന്ന ഹിറ്റ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്.

spot_img

Related news

പുഴയിൽ കുളിക്കാൻ ഇറങ്ങിയ സഹോദരിമാർ മുങ്ങി മരിച്ചു

മലപ്പുറം വേങ്ങരയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ സഹോദരിമാർ മുങ്ങി മരിച്ചു വേങ്ങര കോട്ടുമല...

ഫേസ് വളാഞ്ചേരി യുഎഇ ഫോറം റമദാനിൽ സ്വരൂപിച്ച തുക വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്‌ കൈമാറി

വളാഞ്ചേരിയിൽ പ്രവർത്തിച്ചു കൊണ്ടരിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനറിന്റെ പ്രവർത്തനങ്ങളിൽ ഒരിക്കൽക്കൂടി...

ലോക ജലദിനത്തില്‍ മലപ്പുറം വളാഞ്ചേരി നഗരസഭയില്‍ കുടിവെള്ള വിതരണം ആരംഭിച്ചു

2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് 20 ലക്ഷം രൂപ വകയിരുത്തിയാണ് കുടിവെള്ളം...

പുതുതായി അനുവദിച്ച മംഗളൂരു – രാമേശ്വരം ട്രെയിനിന് മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ല

റെയില്‍വേ പുതുതായി പ്രഖ്യാപിച്ച പ്രതിവാര മംഗളൂരു - രാമേശ്വരം ട്രെയിനിന് മലപ്പുറം...

സ്കൂൾ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പി എസ് എം ഒ കോളേജ് വിദ്യാർത്ഥി മരിച്ചു

തിരൂരങ്ങാടി ചന്തപ്പടിയിൽ സ്ക്കൂൾ ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര...