ഹൈദരാബാദ്: മൃഗ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വധിച്ച ഏറ്റുമുട്ടല്‍ വ്യാജമെന്ന് കണ്ടെത്തല്‍. സുപ്രീം കോടതി നിയോഗിച്ച സമിതിയുടെതാണ് കണ്ടെത്തല്‍. ഏറ്റുമുട്ടലിന്റെ ഭാഗമായ പത്ത് പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം എന്ന് സമിതി കോടതിയോട് ശുപാര്‍ശ ചെയ്തു. പ്രതികളായ നാല് പേരില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരെന്നും സമിതി വ്യക്തമാക്കി. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് മുന്നിലാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
2019 നവംബര്‍ 28നാണ് തെലുങ്കാനയിലെ 27 കാരിയായ മൃഗ ഡോക്ടറെ നാലംഗ സംഘം ചേര്‍ന്ന് കൂട്ട ബലാല്‍സംഘം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തത്. അതിന് ശേഷം മൃതദേഹം കത്തിക്കുകയും ചെയ്തിരുന്നു. കൊലപാതക വിവരം പുറത്തറിഞ്ഞതിന് പിന്നാലെ വന്‍ ജനരോഷം ഉയര്‍ന്നിരുന്നു