ഫോട്ടോയെടുക്കുന്നതിനിടെ പുഴയില്‍ വീണ് അപകടം: ദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ഫോട്ടോയെടുക്കുന്നതിനിടെ കല്ലമ്പലം പള്ളിക്കല്‍ പുഴയില്‍വീണ് നവദമ്പതികളെ കാണാതായ സംഭവത്തില്‍ രണ്ടുപേരുടെയും മൃതദേ??ഹങ്ങള്‍ കണ്ടെത്തി. കടയ്ക്കല്‍ സ്വദേശി ഇ സിദ്ദിഖ് (28), ഭാര്യ നൗഫിയ (21) എന്നിവരാണ് പുഴയില്‍വീണ് അപകടത്തില്‍പെട്ടത്. കാണാതായ ഭാഗത്തുനിന്ന് മാറി താഴെ ഭാഗത്താണ് മൃതദേഹങ്ങള്‍ ഉണ്ടായിരുന്നത്. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച ബന്ധു അന്‍സില്‍ ഖാനും (19) ഒഴുക്കില്‍പെട്ട് മരിച്ചിരുന്നു. അന്‍സിലിന്റെ മൃതദേഹം രാത്രിയില്‍ തന്നെ കണ്ടെത്തിയിരുന്നു.

ശനി വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. കല്യാണം കഴിഞ്ഞ് അന്‍സിലിന്റെ വീട്ടില്‍ വിരുന്നെത്തിയതായിരുന്നു സിദ്ദീഖും നൗഫിയയും. അന്‍സിലിനെയുംകൂട്ടി പുഴ കാണാന്‍ പോയതായിരുന്നു ഇരുവരും. പാറപ്പുറത്തുകയറി ഫോട്ടോ എടുക്കുന്നതിനിടയില്‍ സിദ്ദിഖും നൗഫിയയും വെള്ളത്തില്‍ വീഴുകയായിരുന്നു. അന്‍സില്‍ ഇവരെ രക്ഷിക്കാന്‍ വെള്ളത്തില്‍ ചാടുകയായിരുന്നു. 5.30 ഓടെ ഈ ഭാഗത്ത് മീന്‍പിടിക്കാനെത്തിയ പ്രദേശവാസി ചെരുപ്പുകളും രണ്ട് ബൈക്കും കണ്ടു. സംശയം തോന്നിയ ഇയാള്‍ നാട്ടുകാരേയും പൊലീസിനെയും വിവരമറിയിച്ച് തെരച്ചില്‍ നടത്തുകയായിരുന്നു.

രാത്രി 8.45 ഓടെ അന്‍സിലിന്റെ മൃതദേഹം കണ്ടെത്തി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പള്ളിക്കല്‍ പൊലീസും അഗ്‌നിരക്ഷാസേനയും മുങ്ങല്‍ വിദഗ്ധരും ചേര്‍ന്ന് രാത്രി വൈകിയും തെരച്ചില്‍ തുടര്‍ന്നെങ്കിലും വെളിച്ചക്കുറവ് പ്രതികൂലമായി. കാലവര്‍ഷം കഴിഞ്ഞുള്ള ശക്തമായ ഒഴുക്കും ചുഴികളും നിറഞ്ഞ ഭാഗമായതിനാല്‍ രാത്രിയിലെ തിരച്ചില്‍ ദുഷ്‌കരമായിരുന്നു.

പള്ളിക്കല്‍ പകല്‍ക്കുറി ഇടവേലിക്കല്‍ പുത്തന്‍ വീട്ടില്‍ സെയിനുലാബുദ്ദീന്‍ ഹസീന ദമ്പതികളുടെ മകനാണ് അന്‍സില്‍. ജൂലൈ 16 ന് ആയിരുന്നു സിദിഖിന്റെയും നൗഫിയയുടെയും വിവാഹം. കുമ്മിള്‍ ചേനാമുകളില്‍ പുത്തന്‍വീട്ടില്‍ ഹയറുന്നീസയുടേയും മര്‍ഹൂം ഇസഹാഖിന്റെ മകനാണ് സിദ്ദിഖ്. കാരാളിക്കോണം അര്‍ക്കന്നൂര്‍ കാവതിയോട് പച്ചയില്‍ നൗഷാദിന്റെയും നസീമയുടേയും മകളാണ് നൗഫിയ.

spot_img

Related news

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്‍പുലരി കണി കണ്ടുണര്‍ന്ന് നാടെങ്ങും ഇന്ന് വിഷു ആഘോഷം

ഐശ്വര്യവും, സമ്പല്‍സമൃദ്ധിയും നിറഞ്ഞ പുതു കാലത്തിനായുള്ള പ്രാര്‍ത്ഥനയും, പ്രതീക്ഷയുമായി ഇന്ന് വിഷു....

റഹീമിനെ മോചിപ്പിക്കാൻ കാരുണ്യപ്പെയ്ത്; വാദി ഭാഗം വക്കീലുമായി കൂടിക്കാഴ്ച ഉടൻ

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിന് 34 കോടി രൂപ...

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് ചരിത്ര നേട്ടം; 7 വിദ്യാർത്ഥികൾക്ക് രാജ്യത്ത് ഒന്നാം സ്ഥാനത്തോടെ സ്വർണ മെഡലുകൾ

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ 7 വിദ്യാർത്ഥികൾക്ക് അഖിലേന്ത്യാ മെഡിക്കൽ സയൻസ്...

ഫഹദ് ഫാസിൽ കവിത ഗോൾഡ് ആന്റ് ഡയമണ്ട്സ് ബ്രാന്റ് അംബാസിഡർ

പാലക്കാട്‌: സിനിമാതാരം ഫഹദ് ഫാസിൽ കവിത ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ പുതിയ...

ബില്ലുകളില്‍ തീരുമാനം വൈകുന്നു; രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയില്‍, അസാധാരണ നീക്കം

നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി തടഞ്ഞ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത്...