അബ്ദുല്‍ വഹാബിനെയും നാസര്‍ കോയ തങ്ങളെയും ഐ.എന്‍.എലില്‍ നിന്ന് പുറത്താക്കി

കോഴിക്കോട് : സമാന്തര സംസ്ഥാന കമ്മിറ്റിയുമായി മുന്നോട്ടുപോയതിനു പിന്നാലെ, സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി. അബ്ദുല്‍ വഹാബിനെയും സെക്രട്ടറി സി.പി. നാസര്‍കോയ
തങ്ങളെയും ആറുവര്‍ഷത്തേക്ക് ഐ.എന്‍.എലില്‍നിന്ന് പുറത്താക്കി.

ബുധനാഴ്ച ഓണ്‍ലൈനില്‍ ചേര്‍ന്ന ദേശീയ സമിതി യോഗമാണ് നടപടിയെടുത്തത്. പാര്‍ട്ടിയുടെ പേരോ പതാകയോ മറ്റു ചിഹ്നങ്ങളോ ഉപയോഗിക്കുന്നതില്‍നിന്ന് ഇവരെ വിലക്കി.
പാര്‍ട്ടിയുടെ പേരില്‍ പൊതു ഇടങ്ങളില്‍നിന്ന് സംഭാവനയോ മറ്റോ പിരിക്കരുത്, കോഴിക്കോട്ടെ പാര്‍ട്ടി ആസ്ഥാനത്തോ മറ്റു പാര്‍ട്ടി ഓഫീസുകളിലോ പ്രവേശിക്കരുത് എന്നും യോഗം
താക്കീത് നല്‍കി. രാഷ്ട്രീയമായി ഇവരുമായി സഹകരിക്കരുത്. നേതൃത്വത്തിന്റെ നിര്‍ദേശം ലംഘിക്കുന്നത്പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനമായി കണക്കാക്കി ആറുവര്‍ഷത്തേക്ക് അവര്‍ക്ക് അംഗത്വം നല്‍കില്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...