കാറിനു തീപിടിച്ച് യുവാവിനു ദാരുണാന്ത്യം

കാറിനു തീപിടിച്ച് യുവാവിനു ദാരുണാന്ത്യം. കാര്‍ വീട്ടിലേക്ക് കയറ്റുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പുളിമൂട് ജോ്യാതി വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കാരാഴ്മ കിണറ്റും കാട്ടില്‍ കൃഷ്ണ പ്രകാശ് (കണ്ണന്‍ 35) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 12.45ന് ആണു സംഭവം. കാര്‍ വീട്ടിലേക്ക് കയറ്റുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. മാവേലിക്കര ഗേള്‍സ് സ്‌കൂളിനു സമീപം കംപ്യൂട്ടര്‍ സ്ഥാപനം നടത്തുന്ന കൃഷ്ണ പ്രകാശ്, പതിവുപോലെ കടയടച്ച ശേഷം വീട്ടിലേക്ക് എത്തുമ്പോഴാണ് അപകടമുണ്ടായത്. ഗേറ്റ് കടന്നതും ഉഗ്രശബ്ദത്തോടെ കാറില്‍ തീ പടരുകയായിരുന്നു.
അപകടകാരണത്തില്‍ വ്യക്തതയില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് ഉള്‍പ്പെടെ വന്ന ശേഷമെ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കൂ. കാറിന്റെ എന്‍ജിന്‍ കാബിന്‍ ഭാഗത്തു തകരാര്‍ കണ്ടെത്തിയിട്ടില്ലെന്നും വാഹനം പരിശോധിച്ച മോട്ടര്‍ വാഹന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

”വിശദമായ പരിശോധനയ്ക്കു ശേഷമെ കൃത്യമായ വിവരം പറയാന്‍ സാധിക്കൂ. 2017 മോഡല്‍ വാഹനമായതിനാല്‍ തന്നെ കാലപ്പഴക്കം കൊണ്ടാകാന്‍ സാധ്യതയില്ല. ഇലക്ട്രിക് സിസ്റ്റത്തില്‍ ഉള്‍പ്പെടെ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടോയെന്നു പരിശോധിക്കണം.” എംവിഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വീടിന്റെ വാതിലും ഗേറ്റും തുറന്നിടുന്നതായിരുന്നു പതിവെന്ന് അയല്‍വാസികള്‍ പറയുന്നു. കാറിന് സമീപത്തേക്ക് എത്താന്‍ കഴിയാത്ത തരത്തില്‍ തീ പടര്‍ന്നത് കണ്ടതോടെ നാട്ടുകാര്‍ പൊലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ചു.

അഗ്‌നിരക്ഷാ സേനയെത്തി തീയണച്ചപ്പോഴാണ് ഉള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കൃഷ്ണ പ്രകാശിനെ കണ്ടെത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. സമീപം നിന്നിരുന്ന മരങ്ങളിലേക്ക് ഉള്‍പ്പെടെ ചെറിയ രീതിയില്‍ തീപടര്‍ന്നു.കണ്ടിയൂരില്‍ കാറിനു തീപിടിച്ച് യുവാവ് മരിച്ചു. പുളിമൂട് ജ്യോതി വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കാരാഴ്മ കിണറ്റും കാട്ടില്‍ കൃഷ്ണ പ്രകാശ് (കണ്ണന്‍ 35) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 12.45ന് ആണു സംഭവം.

spot_img

Related news

ഗുരുവായൂര്‍ ക്ഷേത്ര നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം

ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലില്‍ വീഡിയോഗ്രഫിക്ക് നിയന്ത്രണം. ഹൈക്കോടതിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വിവാഹ...

റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍; ആശങ്ക വേണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍ പുനരാരംഭിക്കാനിരിക്കെ ആശങ്ക വേണ്ടെന്ന്...

മലപ്പുറം ജില്ലയില്‍ മരണമടഞ്ഞ 24 വയസുകാരന് നിപ സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ ഒരു നിപ വൈറസ് മരണം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി...

ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച 9 വിദ്യാര്‍ഥികള്‍ക്കു നോട്ടിസ്

കോഴിക്കോട് ഫാറൂഖ് കോളജിലെ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച 9...

ഒന്നരവര്‍ഷത്തിന് ശേഷം ആദ്യം, ഗഡുക്കളില്ലാതെ ഒറ്റത്തവണ; കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം തുടങ്ങി

ഓണത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം തുടങ്ങി. ഉച്ചയോടെ എല്ലാ ജീവനക്കാര്‍ക്കും ശമ്പളം...