ശരീരത്തിലൂടെ റോഡ് റോളര്‍ കയറിയിറങ്ങി യുവാവിനു ദാരുണാന്ത്യം

അഞ്ചലില്‍ റോഡ് റോളര്‍ ശരീരത്തിലൂടെ കയറിയിറങ്ങി യുവാവ് മരിച്ചു. അലയമണ്‍ കണ്ണംകോട് ചരുവിള വീട്ടില്‍ വിനോദ്(37) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30ഓടെയാണു സംഭവം.

അഞ്ചല്‍ ബൈപ്പാസിന്റെ പണി നടക്കുന്ന കുരിശിന്‍മുക്കിലാണ് അപകടം നടന്നത്. പകല്‍സമയത്ത് പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന റോഡ് റോളര്‍ രാത്രി പണികള്‍ക്കായി എടുക്കവെ വിനോദ് അടിയില്‍ പെടുകയായിരുന്നു. യുവാവിന്റെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങിയെന്നാണു വിവരം.

വിനോദ് റോഡ് റോളറിനു സമീപത്തു കിടക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, വാഹനം എടുക്കാന്‍ വന്ന െ്രെഡവര്‍ ഇതു ശ്രദ്ധിച്ചിരുന്നില്ല. സംഭവസ്ഥലത്തുവച്ചു തന്നെ വിനോദ് മരിച്ചു. അഞ്ചല്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. െ്രെഡവറെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു.

spot_img

Related news

ഒടുവില്‍ ശുഭവാര്‍ത്ത; അബിഗേല്‍ സാറയെ കണ്ടെത്തി 

18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും വിരാമം. കൊല്ലം ഓയൂരില്‍ നിന്ന് ഇന്നലെ...

കുസാറ്റ് ഫെസ്റ്റിൽ ദുരന്തം; ​ഗാനമേളക്കിടെ തിക്കും തിരക്കും; നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കളമശേരി കുസാറ്റ് ക്യാംപസില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലു വിദ്യാര്‍ഥികളില്‍...

ക്രിസ്തുമസ് ബംപര്‍ സമ്മാനത്തുക ഉയര്‍ത്തി; ഒരു കോടി വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനം ലഭിക്കും

ക്രിസ്തുമസ് ബംപര്‍ സമ്മാനത്തുക ഉയര്‍ത്തി. കഴിഞ്ഞ തവണ 16 കോടിയായിരുന്ന ഒന്നാം...

തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവയ്പ്പ്; ഭീകരാന്തരീക്ഷം സൃഷ്ടിച്ച പൂര്‍വ വിദ്യാര്‍ഥി കസ്റ്റടിയില്‍

തൃശൂര്‍ സ്‌കൂളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെടിവച്ച് പൂര്‍വവിദ്യാര്‍ഥി. ഇന്ന് രാവിലെ തൃശൂര്‍...

LEAVE A REPLY

Please enter your comment!
Please enter your name here