ചാലിയാറിൽ യുവാവ് മുങ്ങിമരിച്ചു

എടവണ്ണ പാവണ്ണ കടവിൽ കൂട്ടുകാരോടൊത്ത് പുഴയിൽ നീന്തുന്നതിനിടയിൽ യുവാവ് വെള്ളത്തിൽ മുങ്ങുകയായിരുന്നു. കൂട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പാവണ്ണ സ്വദേശി പാവണ്ണ സ്വദേശി ഫള്‌ല് ((20) ആണ് മരിച്ചത്.ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് മരണപ്പെട്ട യുവാവ് സുഹൃത്തുക്കളുമായി പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയത്.ഇതിനിടയിലാണ് ഫള്‌ല് ഒഴുക്കില്‍പ്പെട്ടത്. തുടര്‍ന്ന് ഉടന്‍ തന്ന കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. അപ്പോഴേക്ക് വിവരമറിഞ്ഞ് സംഭവസ്ഥലത്തെക്ക് പ്രദേശവാസികള്‍ എത്തി ഉടന്‍തന്നെ തിരച്ചില്‍ ആരംഭിക്കുകയും ഇതിനിടയില്‍ യുവാവിനെ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ഉടന്‍ തന്നെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഇവിടെ നിന്ന് പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കുന്ന മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍ക്കും.പാവണ്ണ കാഞ്ഞിരപ്പാറ വീട്ടില്‍ റഷീദ് ഫൈസി,സുബൈദ ദമ്പതികളുടെ മകനാണ് ഫള്ല്‍.സഹോദരി സുല്‍ത്താന.

spot_img

Related news

പുഴയിൽ കുളിക്കാൻ ഇറങ്ങിയ സഹോദരിമാർ മുങ്ങി മരിച്ചു

മലപ്പുറം വേങ്ങരയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ സഹോദരിമാർ മുങ്ങി മരിച്ചു വേങ്ങര കോട്ടുമല...

ഫേസ് വളാഞ്ചേരി യുഎഇ ഫോറം റമദാനിൽ സ്വരൂപിച്ച തുക വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്‌ കൈമാറി

വളാഞ്ചേരിയിൽ പ്രവർത്തിച്ചു കൊണ്ടരിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനറിന്റെ പ്രവർത്തനങ്ങളിൽ ഒരിക്കൽക്കൂടി...

ലോക ജലദിനത്തില്‍ മലപ്പുറം വളാഞ്ചേരി നഗരസഭയില്‍ കുടിവെള്ള വിതരണം ആരംഭിച്ചു

2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് 20 ലക്ഷം രൂപ വകയിരുത്തിയാണ് കുടിവെള്ളം...

പുതുതായി അനുവദിച്ച മംഗളൂരു – രാമേശ്വരം ട്രെയിനിന് മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ല

റെയില്‍വേ പുതുതായി പ്രഖ്യാപിച്ച പ്രതിവാര മംഗളൂരു - രാമേശ്വരം ട്രെയിനിന് മലപ്പുറം...

സ്കൂൾ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പി എസ് എം ഒ കോളേജ് വിദ്യാർത്ഥി മരിച്ചു

തിരൂരങ്ങാടി ചന്തപ്പടിയിൽ സ്ക്കൂൾ ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര...