ഉമ്മുൽഖുവൈൻ : യു.എ.ഇയിലെ ഉമ്മുൽഖുവൈനിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. വളാഞ്ചേരി എടയൂർ പൂക്കാട്ടിരി ടി.ടിപടി സ്വദേശി റിട്ട. ഡിവൈ.എസ്.പി ടി.ടി. അബ്ദുൽ ജബ്ബാറിൻറെയും റംലയുടെയും മകൻ ജസീമാണ് (32) മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.പെരുന്നാൾ ദിവസം റോഡരികിൽ ഉമ്മായോട് ഫോണിൽ സംസാരിച്ചു നിൽക്കവേ നിയന്ത്രണം വിട്ട വാഹനമിടിച്ച് ആണ് അപകടം.ദുബൈയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന ജസീം കുടുംബത്തോടൊപ്പം ഉമ്മുൽഖുവൈനിൽ ഈദ് ആഘോഷിക്കാൻ എത്തിയതാണ്. തിരികെ പോകുന്നതിനിടെ റോഡരികിൽ മാതാവുമായി ഫോണിൽ സംസാരിച്ച് നിൽക്കവെ അതുവഴി വന്ന വാഹനം ഫുട്പാത്തിലേക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഭാര്യ: സീനത്ത്