നിര്‍മാണത്തിനായി കുഴിച്ച കുഴിയില്‍ വീണ് യുവാവ് മരിച്ചു

കാസര്‍ഗോഡ് കള്‍വേര്‍ട്ട് നിര്‍മ്മാണത്തിനായി കുഴിച്ച കുഴിയില്‍ വീണ് യുവാവ് മരിച്ചു.കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലാണ് സംഭവം. കൊവ്വല്‍പ്പള്ളി കലയറ സ്വദേശി നിതീഷ് ആണ് മരിച്ചത്. കുഴിയിലെ മഴ വെള്ളത്തില്‍ കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.സമീപത്തെ ബാര്‍ ജീവനക്കാരനാണ് മരിച്ച നിതീഷ്.

കെ എസ് ടി പി പാതയില്‍ കാഞ്ഞങ്ങാട് അലാമി പള്ളിക്ക് സമീപം കലുങ്കിനായി എടുത്ത കുഴിയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചയാണ് കലുങ്കിനായി എടുത്ത കുഴിയിലെ വെള്ള കെട്ടില്‍ മലര്‍ന്ന കിടക്കുന്ന നിലയില്‍ നിധിഷിന്റെ മൃതദേഹം കണ്ടെത്തിയത്.

ഒടയംചാല്‍ സ്വദേശിയായ നിധീഷ് വര്‍ഷങ്ങളായി കൊവ്വല്‍ പള്ളിക്ക് സമീപം കലയറയിലാണ് താമസം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിഏതെങ്കിലും വാഹനങ്ങള്‍ തട്ടിയാകാം അപകടം എന്നാണ് പ്രാഥമിക നിഗമനം. അപകട വിവരമറിഞ്ഞ് നിരവധി പേരാണ് സംഭവസ്ഥലത്ത് എത്തിയത്.

ഹോസ്ദുര്‍ഗ്‌പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. അപകടാവസ്ഥയിലായ കലുങ്കിന്റെ നിര്‍മ്മാണം കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്. നേരത്തെ നിരവധി വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പെട്ടിട്ടുണ്ട്.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...