വടകര പൂവാടന്‍ ഗേറ്റില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. കുരിയാടി കോയന്റവളപ്പില്‍ രജീഷ് (42) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ പൂനെ എക്‌സ്പ്രസ് തട്ടിയാണ് അപകടം. തെറിച്ചു വീണ രജീഷിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൂവാടന്‍ ഗേറ്റില്‍ അടിപ്പാത നിര്‍മ്മാണം നടക്കുന്നതിനാല്‍ മറ്റൊരു വഴിയിലൂടെ റെയില്‍വേ ട്രാക്ക് മുറിച്ചുകിടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം.
മത്സ്യത്തൊഴിലാളിയാണ് രജീഷ്. അച്ഛന്‍: സഹദേവന്‍. അമ്മ: വിമല. സഹോദരങ്ങള്‍: പ്രിയ, പ്രിയേഷ്. പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം ഗവ. ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.