കുറ്റിപ്പുറത്ത് ദേശീയപാത നിർമ്മാണ കമ്പനിയുടെ ലോറിയിടിച്ച് യുവാവ് മരണപ്പെട്ടു

കുറ്റിപ്പുറം മധുരശേരിയിൽ ദേശീയപാത നിർമ്മാണ കമ്പനിയുടെ ടോറസ് ലോറി സ്കൂട്ടിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ പൊന്നാനി മാറഞ്ചേരി സ്വദേശി ഇമ്രാൻ ഇഖ്ബാൽ (32) മരണപ്പെട്ടു.ഭാര്യയുമായി മാറഞ്ചേരിയിൽ നിന്നും കൊളത്തൂരിലെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കെ എൻ ആർ സി എൽ കമ്പനിയുടെ ടോറസ് ലോറിയാണ് ഇടിച്ചത്.അപകടം ഉണ്ടായ ശേഷം വാഹനം നിർത്താതെ പോവുകയും ചെയ്തു.അപകടത്തിൽ നിസ്സാര പരിക്കുകളോടെ ഭാര്യ ഫർസാന രക്ഷപ്പെട്ടു.പൊന്നാനി മാറഞ്ചേരി അമ്മനാട്ട് വീട്ടിൽ മുഹമ്മദ് ഇഖ്ബാൽ നസീമ ദമ്പതികളുടെ മകനാണ് മരണപ്പെട്ട ഇമ്രാൻ ഇഖ്ബാൽ.കുറ്റിപ്പുറം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പൊന്നാനി താലൂക്ക് ഹോസ്പിറ്റലിൽ പോസ്റ്റ്മോർത്തിനുശേഷം ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് നീറ്റിക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും

spot_img

Related news

പുഴയിൽ കുളിക്കാൻ ഇറങ്ങിയ സഹോദരിമാർ മുങ്ങി മരിച്ചു

മലപ്പുറം വേങ്ങരയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ സഹോദരിമാർ മുങ്ങി മരിച്ചു വേങ്ങര കോട്ടുമല...

ഫേസ് വളാഞ്ചേരി യുഎഇ ഫോറം റമദാനിൽ സ്വരൂപിച്ച തുക വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്‌ കൈമാറി

വളാഞ്ചേരിയിൽ പ്രവർത്തിച്ചു കൊണ്ടരിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനറിന്റെ പ്രവർത്തനങ്ങളിൽ ഒരിക്കൽക്കൂടി...

ലോക ജലദിനത്തില്‍ മലപ്പുറം വളാഞ്ചേരി നഗരസഭയില്‍ കുടിവെള്ള വിതരണം ആരംഭിച്ചു

2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് 20 ലക്ഷം രൂപ വകയിരുത്തിയാണ് കുടിവെള്ളം...

പുതുതായി അനുവദിച്ച മംഗളൂരു – രാമേശ്വരം ട്രെയിനിന് മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ല

റെയില്‍വേ പുതുതായി പ്രഖ്യാപിച്ച പ്രതിവാര മംഗളൂരു - രാമേശ്വരം ട്രെയിനിന് മലപ്പുറം...

സ്കൂൾ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പി എസ് എം ഒ കോളേജ് വിദ്യാർത്ഥി മരിച്ചു

തിരൂരങ്ങാടി ചന്തപ്പടിയിൽ സ്ക്കൂൾ ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര...