തിരുവനന്തപുരം അഞ്ചുതെങ്ങില്‍ നവജാതശിശുവിനെ അമ്മ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. സംഭവത്തില്‍ അഞ്ചുതെങ്ങ് മാമ്പിളി സ്വദേശി ജൂലിയാണ് അറസ്റ്റിലായത്. പ്രസവിച്ചയുടന്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കുഞ്ഞിന്റെ മൃതദേഹം ശുചിമുറിക്ക് പിന്നില്‍ കുഴിച്ചിട്ടത് തെരുവുനായ്ക്കള്‍ വലിച്ചു പുറത്തെടുക്കുയായിരുന്നു. സംശയം തോന്നിയതിനാല്‍ ജൂലിയെ വൈദ്യപരിശോധന നടത്തിയപ്പോഴാണ് പ്രസവവിവരം അറിഞ്ഞത്. ഭര്‍ത്താവിന്റെ മരണശേഷം കുറച്ചുകാലമായി അഞ്ചുതെങ്ങിലാണ് ജൂലി താമസിച്ചിരുന്നത്.