റബര്‍ത്തോട്ടത്തില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞത് ഷോക്കേറ്റ്

റബര്‍ത്തോട്ടത്തില്‍ കാട്ടാനയെ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. മുള്ളൂര്‍ക്കര വാഴക്കോട് വളവില്‍ മണിയഞ്ചിറ റോയിയുടെ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. മച്ചാട് റേഞ്ച് ഓഫീസര്‍ ശ്രീദേവി മധുസൂദനന് വ്യാഴാഴ്ച ലഭിച്ച രഹസ്യവിവരത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്. വെള്ളിയാഴ്ച രാവിലെ വനം വകുപ്പുദ്യോഗസ്ഥര്‍ ജെസിബി ഉപയോഗിച്ച് മണ്ണുമാന്തി പരിശോധിച്ചപ്പോള്‍ ആനയുടെ ശരീരാവശിഷ്ടങ്ങളും കൊമ്പുകളുടെ ഭാഗങ്ങളും കിട്ടി. റബ്ബര്‍ എസ്‌റ്റേറ്റിന്റെ വൈദ്യുതിവേലിയില്‍നിന്ന് ഷോക്കേറ്റ് ചരിഞ്ഞതിനെത്തുടര്‍ന്ന് കുഴിച്ചിടുകയായിരുന്നു. മരണം ഷോക്കേറ്റാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലും തെളിഞ്ഞു. കണ്ടെത്തിയ ജഡത്തില്‍ ഒരു ആനക്കൊമ്പിന്റെ പകുതി മുറിച്ചെടുത്ത നിലയിലാണ്. റബ്ബര്‍ത്തോട്ട ഉടമ റോയി കഴിഞ്ഞ രണ്ടാഴ്ചയായി സ്ഥലത്തില്ല. കുറ്റകൃത്യത്തില്‍ ഒമ്പതു പ്രതികള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. ജഡത്തിന് ഒരുമാസത്തിലേറെ പഴക്കമുണ്ട്. ജഢം അഴുകാന്‍ രാസലായനി ഉപയോഗിച്ചതായും സംശയിക്കുന്നു. 104 സെ.മീ നീളമുള്ള ആനക്കൊമ്പുകളിലൊന്ന് ഒരടിയോളം മുറിച്ചുമാറ്റിയിട്ടുണ്ട്.

കഴിഞ്ഞദിവസം എറണാകുളം ജില്ലയിലെ കോടനാട്ട് ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ നാലുപേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു.
ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജെ ജയശങ്കര്‍, റേ!ഞ്ച് ഓഫീസര്‍ ശ്രീദേവി മധുസൂദനന്‍, ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വിനോദ്, സര്‍ജന്‍ ഡോ. കെ സി അശോകന്‍ എന്നിവര്‍ സ്ഥലത്തെത്തി. വനം മന്ത്രി എ കെ ശശീന്ദ്രന്‍ സമഗ്രാന്വേഷണത്തിന് നിര്‍ദേശം നല്‍കി.

spot_img

Related news

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്‍പുലരി കണി കണ്ടുണര്‍ന്ന് നാടെങ്ങും ഇന്ന് വിഷു ആഘോഷം

ഐശ്വര്യവും, സമ്പല്‍സമൃദ്ധിയും നിറഞ്ഞ പുതു കാലത്തിനായുള്ള പ്രാര്‍ത്ഥനയും, പ്രതീക്ഷയുമായി ഇന്ന് വിഷു....

റഹീമിനെ മോചിപ്പിക്കാൻ കാരുണ്യപ്പെയ്ത്; വാദി ഭാഗം വക്കീലുമായി കൂടിക്കാഴ്ച ഉടൻ

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിന് 34 കോടി രൂപ...

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് ചരിത്ര നേട്ടം; 7 വിദ്യാർത്ഥികൾക്ക് രാജ്യത്ത് ഒന്നാം സ്ഥാനത്തോടെ സ്വർണ മെഡലുകൾ

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ 7 വിദ്യാർത്ഥികൾക്ക് അഖിലേന്ത്യാ മെഡിക്കൽ സയൻസ്...

ഫഹദ് ഫാസിൽ കവിത ഗോൾഡ് ആന്റ് ഡയമണ്ട്സ് ബ്രാന്റ് അംബാസിഡർ

പാലക്കാട്‌: സിനിമാതാരം ഫഹദ് ഫാസിൽ കവിത ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ പുതിയ...

ബില്ലുകളില്‍ തീരുമാനം വൈകുന്നു; രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയില്‍, അസാധാരണ നീക്കം

നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി തടഞ്ഞ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത്...