പനി ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസുകാരി മരിച്ചു

വയനാട്ടില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു. എടയൂര്‍കുന്ന് ഗവ. എല്‍.പി. സ്‌കൂള്‍ എല്‍.കെ.ജി വിദ്യാര്‍ഥി രുദ്രയാണ് മരിച്ചത്. പനിയെ തുടര്‍ന്ന് കുട്ടിയെ ഞായറാഴ്ച വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പരിശോധിച്ച് മരുന്നു നല്‍കി വിട്ടെങ്കിലും പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രാത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തിരിച്ചെത്തി കിടത്തിച്ചികിത്സയ്ക്ക് വിധേയമാക്കിയതായാണ് വിവരം. ഭേദമാകാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയോടെ മേപ്പാടി വിംസ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച മരിച്ചു.

വിംസ് ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ കുട്ടി ബോധമില്ലാത്ത അവസ്ഥയിലായിരുന്നു. വെന്റിലേറ്ററിലായിരുന്ന കുട്ടി ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ഓട്ടോെ്രെഡവര്‍ തൃശ്ശിലേരി കോളിമൂല കുന്നത്ത് അശോകന്റെയും അഖിലയുടെയും ഏക മകളാണ് രുദ്ര.

spot_img

Related news

പീഢനപരാതി പ്രതിപട്ടികയില്‍ നിന്ന് നിവിന്‍ പോളിയെ ഒഴിവാക്കി

നടന്‍ നിവിന്‍ പോളിയെ പീഢന കേസിലെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കി. നിവിനെതിരെ...

പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പരിക്ക്

മലപ്പുറം: മലപ്പുറം പോത്ത് കല്ലില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അപകടം. ഒമ്പത്...

ഷാഫിയുടെ നേതൃത്വത്തില്‍ വ്യാപകമായി കള്ളപ്പണം ഉപയോഗിക്കുന്നു; 12മുറികളില്‍ മാത്രമാണ് പരിശോധന നടത്തിയത്: കെ സുരേന്ദ്രന്‍

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഷാഫിയുടെ നേതൃത്വത്തില്‍ വ്യാപകമായി കള്ളപ്പണം ഉപയോഗിക്കുന്നുവെന്ന് ബിജെപി സംസ്ഥാന...

വന്ദേഭാരതിന്റെ റൂട്ട് മാറ്റാനുള്ള നിര്‍ദേശം അംഗീകരിക്കില്ല; റെയില്‍വേ മന്ത്രിക്ക് എംപിയുടെ കത്ത്

ആലപ്പുഴ: ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്സ്പ്രസിന്റെ റൂട്ട് കോട്ടയം വഴി ആക്കാമെന്നുള്ള...

സന്ദീപ് വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് സി. കൃഷ്ണകുമാര്‍; ഒരു മോശം കാര്യമല്ല ചായയെന്ന് സന്ദീപിന്റെ മറുപടി

സന്ദീപ് വാര്യര്‍ വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി....