തൃശ്ശൂരില്‍ പതിനഞ്ചുകാരിക്ക് കള്ള് നല്‍കിയ ഷാപ്പിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. എക്‌സൈസ് കമ്മീഷണറാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. തൃശ്ശൂര്‍ വാടാനപ്പള്ളിയിലാണ് സംഭവം. ജൂലൈ രണ്ടാം തിയതി തമ്പാന്‍ കടവ് ഷാപ്പില്‍ വെച്ചായിരുന്നു സംഭവം നടന്നത്.
ഷാപ്പ് മാനേജരേയും പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തിനേയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അബ്കാരി ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അതേസമയം, ഈ ഷാപ്പ് നടത്തുന്ന ഗ്രൂപ്പിന്ര്‍റെ ഉടമസ്ഥതയിലുള്ള ആറ് ഷാപ്പുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.