കൊച്ചിയില്‍ അമൃത ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് വനിതാ ഡോക്ടര്‍ മരിച്ചു. ഡല്‍ഹി എയിംസിലെ ഡോക്ടര്‍ ഇടുക്കി അടിമാലി പനയ്ക്കല്‍ കല്ലായി വീട്ടില്‍ ഡോ. ലക്ഷ്മി വിജയന്‍ (32) ആണ് മരിച്ചത്. ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ആഴ്ചയാണ് ലക്ഷ്മിയെ അമൃതയില്‍ പ്രവേശിപ്പിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൂന്നാം നിലയോട് ചേര്‍ന്ന താല്‍ക്കാലിക മേല്‍ക്കൂരയിലേക്ക് വീണു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ലക്ഷ്മി വിഷാദ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതായി ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചു.