നഗ്‌ന ഫോട്ടോ അയച്ച് യുവതിയെ ഭീഷണിപ്പെടുത്തിയ കേസിൽ പിടിക്കപ്പെട്ട മൂന്ന് യുവാക്കള്‍ നിരപരാധികള്‍. കഴിഞ്ഞ മാര്‍ച്ച് 12 നാണ് വടകര വള്ളികാട് സ്വദേശികളായ മൂന്ന് യുവാക്കളെ മോര്‍ഫ് ചെയ്ത നഗ്‌ന ഫോട്ടോകള്‍ അയച്ച് യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ എടക്കര പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ അന്വേഷണത്തില്‍ ഇവര്‍ നിരപരാധികളാണ് എന്ന് തിരിച്ചറിഞ്ഞതോടെ യുവാക്കളെ വെറുതെ വിടുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ഇവര്‍ കുറ്റവാളികളാണെന്ന വ്യാജനെ വാര്‍ത്തകള്‍ പ്രചരിക്കുന്നത് മൂലം യുവാക്കള്‍ മാനസിക സമ്മര്‍ദ്ദം നേരിടുകയാണ്. നിരപരാധികളാണ് എന്ന് തിരിച്ചറിഞ്ഞു നിയമം വെറുതെ വിട്ടിട്ടും തെറ്റായ ഓണ്‍ലൈന്‍ വാര്‍ത്ത മൂലം ഭാവിയെ തകര്‍ക്കപ്പെടുന്ന രീതിയില്‍ ക്രൂശിക്കപ്പെടുകയാണ് ഈ യുവാക്കള്‍.