തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ ആക്രമിച്ച് പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയി. പെണ്‍കുട്ടിക്കൊപ്പം വന്ന യുവാവാണ് തട്ടിക്കൊണ്ടുപോയത്. ഛത്തീസ്ഗഡില്‍നിന്ന് ഒന്നിച്ചു വന്നവരാണ് പെണ്‍കുട്ടിയും യുവാവും.
പൊട്ടിച്ച ബീയര്‍ കുപ്പി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ കഴുത്തില്‍വച്ചു ഭീഷണിപ്പെടുത്തിയശേഷം പെണ്‍കുട്ടിയെ കൊണ്ട് യുവാവ് രക്ഷപ്പെടുകയായിരുന്നു. റെയില്‍വേ സ്‌റ്റേഷനിലെ ചൈല്‍ഡ് ലൈന്‍ ഓഫിസിലായിരുന്നു പെണ്‍കുട്ടി. വിവരങ്ങള്‍ ചോദിച്ചറിയുന്നതിനു വേണ്ടി പെണ്‍കുട്ടിയെ കൊണ്ടുവന്നപ്പോഴാണ് നാടകീയ സംഭവങ്ങള്‍. ആര്‍പിഎഫ് അന്വേഷണം ആരംഭിച്ചു.