‘ഷാഫിക്ക് ഫ്ലക്സ് വെക്കേണ്ട ആവശ്യമില്ല, അദ്ദേഹം ഉയർന്ന തലത്തിലുള്ള നേതാവ്’; ടി. സിദ്ദിഖ്

വയനാട്: ഷാഫി പറമ്പിലിനെ പുകഴ്ത്തി മന്ത്രി ടി. സിദ്ദിഖ്. ഷാഫി പൊട്ടൻഷ്യലുള്ള മികച്ച നേതാവാണെന്നും അദ്ദേഹത്തിന് മുന്നോട്ടുപോകാൻ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കേണ്ട ആവശ്യമില്ലെന്നും സിദ്ദിഖ് പറഞ്ഞു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിലൊരാളാണ് ഷാഫി പറമ്പിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷാഫി ഉയർന്ന തലത്തിൽ നിൽക്കുന്ന നേതാവാണ്. എല്ലാവരെയും ഉൾക്കൊണ്ടാണ് കോൺഗ്രസ് മുന്നോട്ടുപോകുന്നത്. പാർട്ടിയിൽ ആഭ്യന്തര പ്രശ്നങ്ങളൊന്നുമില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി. അതേസമയം, ഇ.പി.-പി.ജെ. തർക്കം സിപിഎമ്മിലാണ് നടക്കുന്നതെന്നും സിപിഎം ആഭ്യന്തര പ്രശ്നങ്ങളിലൂടെ കടന്നുപോകുകയാണെന്നും അദ്ദേഹം വിമർശിച്ചു.

അതിനിടെ, ഷാഫി പറമ്പിലിന് അഭിവാദ്യമർപ്പിച്ച് കാഞ്ഞങ്ങാട്ടും ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിലാണ് യൂത്ത് കോൺഗ്രസിന്റെ പേരിൽ ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. ‘കുപ്രചരണങ്ങൾക്കും കുടിലതന്ത്രങ്ങൾക്കും തകർക്കാൻ ആവില്ല ഈ ജനകീയ മുഖത്തെ’ എന്നാണ് ബോർഡിലെ വാചകം.

ഇന്നലെ തൃക്കരിപ്പൂരിലും ഷാഫിയെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരുന്നു. കോഴിക്കോട് ഡിസിസിക്ക് മുന്നിലും ഷാഫിക്ക് പിന്തുണ പ്രഖ്യാപിച്ച് ഫ്ലക്സ് ഉയർന്നിരുന്നു. പ്രവർത്തകർ കൂടെയുണ്ടെന്ന സന്ദേശമാണ് കോഴിക്കോട് സ്ഥാപിച്ച ബോർഡിലുണ്ടായിരുന്നത്. വിവിധയിടങ്ങളിൽ തുടർച്ചയായി ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെടുന്നത് കോൺഗ്രസ് രാഷ്ട്രീയത്തിൽ ചർച്ചയായിട്ടുണ്ട്.

അതേസമയം, വയനാടിന് അഭിമാനകരമായ നേട്ടം കൈവരിക്കുന്ന ദിവസമാണിതെന്നും ടി. സിദ്ദിഖ് പറഞ്ഞു. രാജ്യത്തെ ആദ്യ ഇ-വേസ്റ്റ് ജില്ലയായി വയനാടിനെ മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിക്കും. രാജ്യത്തിന് തന്നെ അഭിമാനകരമായ നേട്ടമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്ലാസ്റ്റിക് വിമുക്ത ജില്ലയിലേക്കുള്ള പ്രവർത്തനങ്ങൾക്കും തുടക്കമിടും. ഇതിനായി സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ (എസ്ഒപി) തയ്യാറാക്കും. ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിയുടെ പ്ലാറ്റ്ഫോമും റോഡ് മാപ്പും രൂപീകരിക്കുമെന്നും ടി. സിദ്ദിഖ് അറിയിച്ചു.

Related news

‘ഒരു കോടതിക്കും എന്നെ ശിക്ഷിക്കാനാകില്ല’; മൈക്രോ ഫിനാൻസ് കേസിൽ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശൻ

പത്തനംതിട്ട: മൈക്രോ ഫിനാൻസ് കേസിൽ താൻ നിരപരാധിയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ...

‘ലിയോ’സിനിമയിലെ ഫയറിങ് രംഗം അനുകരിച്ചപ്പോൾ അബദ്ധത്തിൽ വെടി പൊട്ടി; തൃത്താല പരുതൂർ സ്‌കൂളിലെ വെടിവെപ്പിൽ സഹപാഠിയുടെ മൊഴി

തൃത്താല: പാലക്കാട് തൃത്താല പരതൂർ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത്...

റൂം ചോദിച്ചെത്തി മാനേജരെ വെട്ടി; കൊല്ലത്ത് ബാർ ഹോട്ടൽ ആക്രമണക്കേസിൽ രണ്ട് പേർ അറസ്റ്റിൽ

കൊല്ലം: പെരുമ്പുഴയിൽ ബാർ ഹോട്ടൽ മാനേജരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട്...

കുട്ടികളെ ആകർഷിക്കുന്ന പാക്കിങ്; കണ്ണൂരിൽ 65,000 രൂപയുടെ വ്യാജ ലിപ്സ്റ്റിക്കും ലിപ് ബാമും പിടികൂടി

കണ്ണൂർ: ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി കണ്ണൂരിൽ വൻ വ്യാജ സൗന്ദര്യവർധക ഉൽപ്പന്ന...

മിഷൻ ചക്കക്കൊമ്പൻ നിർണായക ഘട്ടത്തിൽ; മയക്കുവെടിവെക്കാൻ തീവ്രശ്രമം

ഇടുക്കി: കാട്ടാന ചക്കക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം നിർണായക ഘട്ടത്തിൽ. ആനയെ...