പേന വാങ്ങാനെന്ന വ്യാജേന കടയിലെത്തി; അഞ്ചലിൽ കടയുടമയുടെ കണ്ണുവെട്ടിച്ച് 30,000 രൂപ കവർന്നു

കൊല്ലം: പേന വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ യുവാവ് കടയുടമയുടെ കണ്ണുവെട്ടിച്ച് 30,000 രൂപ കവർന്നു. അഞ്ചൽ ചന്തമുക്കിലെ കല്യാണി സ്റ്റോഴ്സിലാണ് മോഷണം നടന്നത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കടയിലെത്തിയ യുവാവ് പേന വാങ്ങിയ ശേഷം അത് എഴുതുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി കടയുടമ പേപ്പർ എടുക്കാൻ തിരിഞ്ഞ സമയം നോക്കി മേശപ്പുറത്തിരുന്ന പണമെടുത്ത് പ്രതി കടന്നുകളയുകയായിരുന്നു.

അഞ്ഞൂറ് രൂപയുടെ കെട്ടുകളായാണ് മേശയിൽ പണം സൂക്ഷിച്ചിരുന്നത്. മറ്റ് രണ്ടുപേർക്കൊപ്പമാണ് യുവാവ് കടയിലെത്തിയതെന്നും മോഷണത്തിന് ശേഷം മൂവരും ഓട്ടോറിക്ഷയിൽ രക്ഷപ്പെട്ടതായും കടയുടമ പറഞ്ഞു. പ്രതികൾ അതിഥിത്തൊഴിലാളികളാണെന്നാണ് പ്രാഥമിക നിഗമനം.

കടയുടമയുടെ പരാതിയിൽ അഞ്ചൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച ഓട്ടോറിക്ഷ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

Related news

തൃശൂർ മെഡിക്കൽ കോളജിൽ രോഗിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി

തൃശൂർ മെഡിക്കൽ കോളജിൽ രോഗിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ...

കനത്ത ഇടിവിന് പിന്നാലെ സ്വർണവിലയിൽ ശക്തമായ തിരിച്ചുവരവ്; പവന് 1,920 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. തുടർച്ചയായ വിലയിടിവിന് പിന്നാലെയാണ് സ്വർണവിപണിയിൽ...

വിപഞ്ചികയുടെ മരണത്തിൽ മൂന്നാം പ്രതിയായ ഭർതൃപിതാവിന് ഇടക്കാല ജാമ്യം

കൊല്ലം: ഷാർജയിൽ വിപഞ്ചികയേയും ഒന്നര വയസ്സുകാരിയായ മകളേയും മരിച്ച നിലയിൽ കണ്ടെത്തിയ...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

ക്ലാസ് മുറിയിൽ സഹപാഠിക്ക് വെടിയേറ്റ സംഭവം; തോക്ക് കൊണ്ടുവന്ന വിദ്യാർഥിയുടെ മാതാവിനെതിരെ കേസെടുത്തു

പാലക്കാട്: പരുതൂരിൽ ക്ലാസ് മുറിയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റ...