വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പാക് ചാരന്മാർ; തന്ത്രപ്രധാന വിവരങ്ങൾ ചോർന്നോ? സുരക്ഷാ ഓഡിറ്റിന് ഉത്തരവ്

ഡൽഹി: സിഎപിഎഫ്, പ്രതിരോധ ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പാക് ചാരന്മാരുടെ നുഴഞ്ഞുകയറ്റം.

സുരക്ഷാ ഉദ്യോഗസ്ഥരുടെ പതിനാലോളം സ്വകാര്യ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പാക് ചാരപ്രവർത്തനം നടന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തി. വ്യാജ മൊബൈൽ നമ്പറുകൾ ഉപയോഗിച്ചാണ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറിയതെന്നാണ് സംശയം. ഉദ്യോഗസ്ഥരെന്ന വ്യാജേന ഗ്രൂപ്പുകളിൽ അംഗങ്ങളായെത്തിയ ചാരന്മാർ നിശബ്ദമായി നിരീക്ഷണം നടത്തി തന്ത്രപ്രധാന വിവരങ്ങൾ ചോർത്തിയതായാണ് കണ്ടെത്തൽ.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ ഓഡിറ്റിന് രഹസ്യാന്വേഷണ ഏജൻസികൾ ഉത്തരവിട്ടു. സജീവമല്ലാത്ത അംഗങ്ങളെ അടിയന്തരമായി ഗ്രൂപ്പുകളിൽ നിന്ന് നീക്കം ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്. വാട്സ്ആപ്പ് വെബ്ബിന്റെ ഉപയോഗത്തിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ, ഇന്ത്യ–ബംഗ്ലാദേശ് അതിർത്തിയിൽ ബിഎസ്എഫ് ജവാനെ കാണാതായി.

കള്ളക്കടത്ത് സംഘത്തെ പിന്തുടർന്ന ആന്ധ്രാ സ്വദേശി കെ. വേണുവിനെയാണ് അസമിലെ കാച്ചാർ ജില്ലയിൽ കാണാതായത്. കതിഗോഡ അതിർത്തി മേഖലയിൽ വെച്ചായിരുന്നു സംഭവം. ബറാക് നദിയിൽ ഒഴുക്കിൽപ്പെട്ടതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം.

എന്നാൽ, തിരച്ചിലിൽ ഇതുവരെ സൂചനകളൊന്നും ലഭിക്കാത്തതോടെ ബംഗ്ലാദേശി കള്ളക്കടത്ത് സംഘം ജവാനെ തട്ടിക്കൊണ്ടുപോയതാകാമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ബിഎസ്എഫ്, പൊലീസ്, സംസ്ഥാന ദുരന്തനിവാരണ സേന എന്നിവർ സംയുക്തമായി തിരച്ചിൽ തുടരുകയാണ്. ജവാനെ കണ്ടെത്തുന്നതിനായി ബംഗ്ലാദേശ് സേനയുമായും ആശയവിനിമയം നടത്തുന്നുണ്ട്.

Related news

സെൻസസിൽ സംസ്കൃതം രേഖപ്പെടുത്താൻ രാജ്യവ്യാപക ക്യാമ്പയിൻ; 10 കോടി ആളുകളിലേക്ക് എത്തുകയാണ് ലക്ഷ്യം

വരാനിരിക്കുന്ന സെൻസസിൽ സംസ്കൃതം മാതൃഭാഷയായോ അറിയാവുന്ന ഭാഷകളിലൊന്നായോ രേഖപ്പെടുത്താൻ ജനങ്ങളെ പ്രേരിപ്പിച്ച്...

ആരോഗ്യപ്രശ്നങ്ങൾ; ഗോധ്ര ട്രെയിൻ കത്തിക്കൽ കേസ് പ്രതിക്ക് സുപ്രീംകോടതി ജാമ്യം

ദില്ലി: 2002ലെ ഗോധ്ര ട്രെയിൻ കത്തിക്കൽ കേസിലെ പ്രതി ഇർഫാൻ സിറാജ്...

ഐ.ഒ.എ പ്രസിഡന്റ് സ്ഥാനത്തേക്ക് പി.ടി. ഉഷ മത്സരിച്ചേക്കും; നാമനിർദേശ പത്രിക ഇന്ന് സമർപ്പിച്ചേക്കും

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പി.ടി. ഉഷ...

ബിസ്ലേരി കുടിവെള്ളത്തിൽ രാസവസ്തുക്കൾ കണ്ടെത്തിയ സംഭവം; വിശദീകരണവുമായി കമ്പനി

ഡൽഹി: ബിസ്ലേരി കുടിവെള്ളത്തിൽ അനുവദനീയമായ അളവിൽ കൂടുതൽ രാസവസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ...

ചെറുമകന്റെ മുടി മുറിച്ച മരുമകൾക്കെതിരെ മുത്തച്ഛന്റെ പരാതി; ഹിമാചലിൽ കേസെടുത്തു

സിംല: ഏഴ് വയസ്സുകാരനായ ചെറുമകന്റെ മുടി മുറിച്ച് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയുമായി...