കാലടി സംസ്കൃത സർവകലാശാലാ സമരം; നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന മൂന്ന് വിദ്യാർത്ഥികളെ ആശുപത്രിയിലേക്ക് മാറ്റി

കാലടി സംസ്കൃത സർവകലാശാലയിലെ സസ്പെൻഷനെതിരെ നിരാഹാര സമരം; സമരം തുടരുന്ന മൂന്ന് വിദ്യാർഥികളെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി. വൈദ്യപരിശോധനയ്ക്കായി ആദ്യം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്കുമാണ് വിദ്യാർഥികളെ മാറ്റുന്നത്.

നിരാഹാര സമരം നടത്തിയിരുന്ന പി.എം. അശ്വന്ത്, കെ.വി. അഭിജിത്ത്, പി.എസ്. അർച്ചന എന്നിവരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

ഇവർക്ക് പകരമായി ശിവ, ശ്രദ്ധ, അതുല്യ എന്നീ മൂന്ന് വിദ്യാർഥികൾ നിരാഹാര സമരം തുടരും. എന്ത് സംഭവിച്ചാലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് എസ്.എഫ്.ഐ അറിയിച്ചു. സർവകലാശാലയിലെ സസ്പെൻഷൻ നടപടിക്കെതിരെയാണ് വിദ്യാർഥികളുടെ സമരം.

Related news

ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറാണെന്ന് കാട്ടി വ്യാജ കത്തയച്ചു; പണം തട്ടാൻ ശ്രമിച്ച 54കാരൻ അറസ്റ്റിൽ

ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറാണെന്ന് ആൾമാറാട്ടം നടത്തി വ്യാജ കത്തയച്ച് പണം തട്ടാൻ...

ഭീകരപ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് ഗൂഢാലോചന; ഒറ്റപ്പാലത്ത് നവിമുംബൈ സ്വദേശി അറസ്റ്റിൽ

ഭീകരപ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നവിമുംബൈ സ്വദേശിയായ യുവാവ്...

ബസ് ചാർജ് കൂട്ടില്ല; വിദ്യാർഥി കൺസെഷനും പഴയപടി, ബസുടമകളുടെ ആവശ്യം തള്ളി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ....

ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാനാകും; ഒരുക്കങ്ങളിൽ തൃപ്തിയെന്ന് മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: ശബരിമല മണ്ഡലകാല തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങളിൽ തൃപ്തിയുണ്ടെന്ന് മന്ത്രി കെ. മുരളീധരൻ....

ഉപജീവനം നഷ്ടപ്പെട്ടിട്ടും സഹായമില്ല; മുണ്ടക്കൈ ദുരന്തബാധിതരായ വ്യാപാരികൾ പ്രതിഷേധത്തിലേക്ക്

വയനാട്: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉപജീവനമാർഗം നഷ്ടപ്പെട്ട വ്യാപാരികൾ പ്രതിഷേധത്തിലേക്ക്. നഷ്ടപരിഹാര...