ഉപജീവനം നഷ്ടപ്പെട്ടിട്ടും സഹായമില്ല; മുണ്ടക്കൈ ദുരന്തബാധിതരായ വ്യാപാരികൾ പ്രതിഷേധത്തിലേക്ക്

വയനാട്: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉപജീവനമാർഗം നഷ്ടപ്പെട്ട വ്യാപാരികൾ പ്രതിഷേധത്തിലേക്ക്. നഷ്ടപരിഹാര പട്ടികയിൽ നിന്ന് വ്യാപാരികളിൽ വലിയൊരു വിഭാഗത്തെ ഒഴിവാക്കിയതിനെതിരെയാണ് പ്രതിഷേധത്തിന് ഒരുങ്ങുന്നത്. അർഹരായ മുഴുവൻ വ്യാപാരികളെയും പട്ടികയിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരം നൽകണമെന്നാണ് ഇവരുടെ ആവശ്യം.

ദുരന്തത്തിൽ വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെട്ടവരിൽ 28 പേരെ മാത്രമാണ് നിലവിൽ നഷ്ടപരിഹാര പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്ത് ലൈസൻസ്, കെട്ടിട നമ്പർ, പെർമിറ്റ് തുടങ്ങിയ രേഖകളില്ലെന്ന കാരണത്താലാണ് മറ്റുള്ളവരെ ഒഴിവാക്കിയതെന്നാണ് ആരോപണം.

ദുരന്തസമയത്ത് എല്ലാ വ്യാപാരികൾക്കും സഹായം നൽകുമെന്ന് അന്നത്തെ സർക്കാർ ഉറപ്പുനൽകിയിരുന്നുവെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഉപജീവനമാർഗം പൂർണമായും നഷ്ടപ്പെട്ടിട്ടും രേഖകളുടെ പേരിൽ നഷ്ടപരിഹാരം നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ഇവരുടെ നിലപാട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ആകെ 7,19,99,400 രൂപയാണ് സർക്കാർ നഷ്ടപരിഹാരമായി അനുവദിച്ചത്. ഇതിൽ കെട്ടിട ഉടമകളായ 48 പേർക്ക് 5.14 കോടി രൂപയും ലൈസൻസുള്ള 28 വാണിജ്യ സംരംഭകർക്കും വ്യാപാരികൾക്കുമായി 2.05 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

നഷ്ടപരിഹാരം വൈകുന്നതിനെതിരെ നേരത്തെയും വ്യാപാരികളും സമരസമിതികളും പ്രതിഷേധവും മുന്നറിയിപ്പുകളും നൽകിയിരുന്നു. ഇതിന് പിന്നാലെ ഒക്ടോബർ 30നാണ് സർക്കാർ തുക അനുവദിച്ച് ഉത്തരവിറക്കിയത്.

എന്നാൽ നഷ്ടപരിഹാര പട്ടികയിൽ അർഹരായ മുഴുവൻ വ്യാപാരികളെയും ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ സർക്കാർ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ഒഴിവാക്കപ്പെട്ടവർക്കും നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന ആവശ്യവുമായി ശക്തമായ സമരപരിപാടികളിലേക്ക് കടക്കാനാണ് വ്യാപാരികളുടെ നീക്കം.മുണ്ടക്കൈ ദുരന്തബാധിതരായ വ്യാപാരികൾ പ്രതിഷേധത്തിലേക്ക്; നഷ്ടപരിഹാര പട്ടികയിൽ 28 പേർ മാത്രം

Related news

കാലടി സംസ്കൃത സർവകലാശാലാ സമരം; നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന മൂന്ന് വിദ്യാർത്ഥികളെ ആശുപത്രിയിലേക്ക് മാറ്റി

കാലടി സംസ്കൃത സർവകലാശാലയിലെ സസ്പെൻഷനെതിരെ നിരാഹാര സമരം; സമരം തുടരുന്ന മൂന്ന്...

ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറാണെന്ന് കാട്ടി വ്യാജ കത്തയച്ചു; പണം തട്ടാൻ ശ്രമിച്ച 54കാരൻ അറസ്റ്റിൽ

ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറാണെന്ന് ആൾമാറാട്ടം നടത്തി വ്യാജ കത്തയച്ച് പണം തട്ടാൻ...

ഭീകരപ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് ഗൂഢാലോചന; ഒറ്റപ്പാലത്ത് നവിമുംബൈ സ്വദേശി അറസ്റ്റിൽ

ഭീകരപ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നവിമുംബൈ സ്വദേശിയായ യുവാവ്...

ബസ് ചാർജ് കൂട്ടില്ല; വിദ്യാർഥി കൺസെഷനും പഴയപടി, ബസുടമകളുടെ ആവശ്യം തള്ളി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ....

ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാനാകും; ഒരുക്കങ്ങളിൽ തൃപ്തിയെന്ന് മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: ശബരിമല മണ്ഡലകാല തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങളിൽ തൃപ്തിയുണ്ടെന്ന് മന്ത്രി കെ. മുരളീധരൻ....