കോവളം സ്പാ പീഡനക്കേസ്: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ പിരിച്ചുവിടണമെന്ന് നഗരസഭ

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ ആരോപണവിധേയനായ തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ എം.ഒ. അനുരൂപിനെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് നഗരസഭ സർക്കാരിന് കത്ത് നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്കാണ് കത്ത് കൈമാറിയത്.

അനുരൂപിന്റെ നടപടി നഗരസഭയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന് കത്തിൽ വ്യക്തമാക്കുന്നു. നേരത്തെ ചേർന്ന കൗൺസിൽ യോഗം അനുരൂപിനെ പിരിച്ചുവിടണമെന്ന ആവശ്യം ഐകകണ്ഠേന അംഗീകരിച്ചിരുന്നു. നിലവിൽ അനുരൂപിനെ സസ്പെൻഡ് ചെയ്തതായി മേയർ അറിയിച്ചു.

അതേസമയം, കേസിൽ അറസ്റ്റിലായ നിഷാന്തിന്റെ പേരിൽ പ്രവർത്തിച്ചിരുന്ന ‘ഡ്രീം’ സ്പാ അനുരൂപിന്റെ ബിനാമി സ്ഥാപനമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. സ്പാ മൂന്ന് മാസം മുമ്പ് ആരംഭിച്ചതാണെന്നാണ് അനുരൂപിന്റെ മൊഴി. എന്നാൽ നിഷാന്തുമായി അനുരൂപിന് ഏറെക്കാലമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

സ്പായിൽ നിന്നുള്ള വരുമാനം മുഴുവൻ അനുരൂപിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് എത്തിയിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതിദിനം 25,000 രൂപ വരെ വരുമാനം ലഭിച്ചിരുന്നതായാണ് വിവരം. അതേസമയം, സ്പായുടെ വാടകക്കരാർ നിഷാന്തിന്റെ പേരിലാണ്.

Related news

കേരളത്തിന് ആശ്വാസം; അധിക കേന്ദ്ര വൈദ്യുതി വിഹിതത്തിന്റെ കാലാവധി ഡിസംബർ 31 വരെ നീട്ടി

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതത്തിന്റെ കാലാവധി ഡിസംബർ...

ഏഴാമത് കമറുദ്ദീൻ സ്‌മാരക പരിസ്ഥിതി പുരസ്‌കാരം എൻ. ബാദുഷയ്ക്ക്; 2026-ലെ പുരസ്‌കാര ജേതാവായി തെരഞ്ഞെടുത്തു

തിരുവനന്തപുരം: ഡോ. കമറുദ്ദീന്റെ സ്മരണാർഥം ഏർപ്പെടുത്തിയ ഏഴാമത് പരിസ്ഥിതി പുരസ്‌കാരത്തിന് വയനാടിന്റെ...

ശബരിമല സ്വർണക്കൊള്ള: കട്ടിളപ്പാളി കേസിൽ കുറ്റപത്രം സമർപ്പിക്കാൻ അനുമതി തേടി എസ്‌ഐടി

ശബരിമല സ്വർണക്കൊള്ള കേസിൽ കട്ടിളപ്പാളി കേസിന്റെ കുറ്റപത്രം സമർപ്പിക്കാൻ പ്രോസിക്യൂഷൻ അനുമതി...

കുട്ടികളുടെ വാഹന ഉപയോഗം: രക്ഷിതാക്കൾക്ക് കർശന മുന്നറിയിപ്പുമായി ഗതാഗത മന്ത്രി

തൃശൂർ:കുട്ടികളുടെ വാഹന ദുരുപയോഗത്തിൽ രക്ഷിതാക്കൾക്ക് അന്ത്യശാസനവുമായി ഗതാഗത മന്ത്രി സി.പി. ജോൺ....

3.85 ലക്ഷം രൂപയുടെ 11 എസികളുമായി മുങ്ങി; വ്യാപാരിയെ കബളിപ്പിച്ച പ്രതി പിടിയിൽ

പാലക്കാട്: 3.85 ലക്ഷം രൂപയുടെ 11 എസികളുമായി മുങ്ങിയ പ്രതി അറസ്റ്റിൽ....