കുട്ടികളുടെ വാഹന ഉപയോഗം: രക്ഷിതാക്കൾക്ക് കർശന മുന്നറിയിപ്പുമായി ഗതാഗത മന്ത്രി

തൃശൂർ:കുട്ടികളുടെ വാഹന ദുരുപയോഗത്തിൽ രക്ഷിതാക്കൾക്ക് അന്ത്യശാസനവുമായി ഗതാഗത മന്ത്രി സി.പി. ജോൺ. രക്ഷിതാക്കൾ വാഹനങ്ങൾ വിൽക്കട്ടെ. കുട്ടികളെ നിയന്ത്രിക്കാനായില്ലെങ്കിൽ വാഹനം വിൽക്കണമെന്ന് മന്ത്രിയുടെ ശാസന. കുട്ടികളെ ഒന്നും പറയാനില്ല. പക്ഷേ കുട്ടികളെ നിയന്ത്രിക്കേണ്ടത് രക്ഷിതാക്കൾ. കുട്ടികൾ വാഹനം ഉപയോഗിച്ചാൽ രക്ഷിതാക്കൾക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകും.

സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടത്തിൽ പ്രതികരണവുമായി മന്ത്രി രംഗത്തെത്തി. സ്വകാര്യ ബസുകളെ പൂർണമായി കുറ്റം പറയാൻ കഴിയില്ല. സമയക്രമമാണ് യഥാർത്ഥ പ്രശ്നം. സ്വകാര്യ ബസുകളുടെ സമയക്രമം മാറ്റുന്നത് സംബന്ധിച്ച് സർക്കാർ നടപടി തുടങ്ങി. രണ്ടര മിനിറ്റ് കൊണ്ടൊന്നും എറണാകുളത്ത് ബസുകൾക്ക് ഓടിയെത്താൻ കഴിയില്ല. ഇത് പുന പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Related news

കേരളത്തിന് ആശ്വാസം; അധിക കേന്ദ്ര വൈദ്യുതി വിഹിതത്തിന്റെ കാലാവധി ഡിസംബർ 31 വരെ നീട്ടി

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതത്തിന്റെ കാലാവധി ഡിസംബർ...

കോവളം സ്പാ പീഡനക്കേസ്: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ പിരിച്ചുവിടണമെന്ന് നഗരസഭ

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ ആരോപണവിധേയനായ തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ...

ഏഴാമത് കമറുദ്ദീൻ സ്‌മാരക പരിസ്ഥിതി പുരസ്‌കാരം എൻ. ബാദുഷയ്ക്ക്; 2026-ലെ പുരസ്‌കാര ജേതാവായി തെരഞ്ഞെടുത്തു

തിരുവനന്തപുരം: ഡോ. കമറുദ്ദീന്റെ സ്മരണാർഥം ഏർപ്പെടുത്തിയ ഏഴാമത് പരിസ്ഥിതി പുരസ്‌കാരത്തിന് വയനാടിന്റെ...

ശബരിമല സ്വർണക്കൊള്ള: കട്ടിളപ്പാളി കേസിൽ കുറ്റപത്രം സമർപ്പിക്കാൻ അനുമതി തേടി എസ്‌ഐടി

ശബരിമല സ്വർണക്കൊള്ള കേസിൽ കട്ടിളപ്പാളി കേസിന്റെ കുറ്റപത്രം സമർപ്പിക്കാൻ പ്രോസിക്യൂഷൻ അനുമതി...

3.85 ലക്ഷം രൂപയുടെ 11 എസികളുമായി മുങ്ങി; വ്യാപാരിയെ കബളിപ്പിച്ച പ്രതി പിടിയിൽ

പാലക്കാട്: 3.85 ലക്ഷം രൂപയുടെ 11 എസികളുമായി മുങ്ങിയ പ്രതി അറസ്റ്റിൽ....